ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . എസ്.എന്‍.ഡി.പി യോഗം പെരിങ്ങമ്മല ശാഖ പണികഴിപ്പിച്ച ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വെള്ളാപ്പള്ളിയുടെ കാലത്ത് എസ്.എന്‍.ഡി.പി യോഗം സാമ്പത്തികവും സാമൂഹ്യവുമായ ഉന്നതിയിലേക്ക് എത്തി. എസ്.എന്‍.ഡി.പി യോഗത്തെ നിരന്തരം മുന്നോട്ടു നയിക്കാനും ലക്ഷ്യങ്ങള്‍ നേടാനും യുവത്വത്തിന് വഴികാട്ടാനും വെള്ളാപ്പള്ളിക്ക് സാധിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലും വിദ്യാഭ്യാസവും ഉറപ്പു നല്‍കുകയും ചെയ്തു.
വെള്ളാപ്പള്ളിയെ ആദരിക്കുന്നത് ഔചിത്യപൂര്‍ണമായ നടപടിയാണ്. പ്രസ്ഥാനത്തെ ഇനിയും കൂടുതല്‍ കാലം നയിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിയട്ടെ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക പ്രാധാന്യം എസ്.എന്‍.ഡി.പിക്കുണ്ട്. പിന്നാക്ക ജനങ്ങളുടെ ആത്മാഭിമാനം എസ്.എന്‍.ഡി.പി യോഗം തിരിച്ചുപിടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പിന്നിട്ട വെള്ളാപ്പള്ളി നടേശനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha