ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം...

ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഊന്നുകല്‍ സ്വദേശി ജ്ഞാനേശ്വരനാണ് മരിച്ചത്.
കെഎസ്ആര്‍ടിസി ബസ് മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. അടിമാലി ഇരുമ്പുപാലത്ത് വെച്ച് വാഹനങ്ങള്‍ തമ്മില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജ്ഞാനേശ്വരനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കുകയും ചെയ്യും.
https://www.facebook.com/Malayalivartha