യോഗ പരിശീലകന്‍ 19കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി

ജോലി ഉറപ്പുനല്‍കി യോഗ പരിശീലകന്‍ 19കാരിയെ പീഡിപ്പിച്ചതായി പരാതി. ബെംഗളൂരുവിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി യോഗ പരിശീലകനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
വെസ്റ്റ് ബെംഗളൂരുവില്‍ യോഗ പരിശീലനകേന്ദ്രം നടത്തുന്നയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഒളിവിലായ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha