പാലക്കാട് നെന്മാറയിലുണ്ടായ ബൈക്കപകടത്തില്‍ ഒരു മരണം... ഒരാള്‍ക്ക് ഗുരുതര പരുക്ക്

പാലക്കാട് നെന്മാറയിലുണ്ടായ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലങ്കോട് നെന്മേനി സ്വദേശി കാര്‍ത്തിക്കാണ് (25) മരിച്ചത്. മറ്റൊരു ബൈക്കിലുണ്ടായിരുന്ന കൊല്ലങ്കോട് സ്വദേശിയായ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം നാലു മണിയോടെ വിത്തനശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്. ബൈക്കും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ വിഷ്ണുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ത്തിക്കിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha