ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറിക്ക് വമ്പന്‍ വില്പന...

ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറി വില്പന തകൃതിയില്‍. ഇതുവരെ 32 ലക്ഷത്തിലേറെ ടിക്കറ്റ് വിറ്റു. പാലക്കാടാണ് വില്പനയില്‍ മുന്നിലുള്ളത്. ജൂലായ് 28നാണ് വില്പന തുടങ്ങിയത്. 500 രൂപയാണ് ടിക്കറ്റ് വില.
ഓണക്കാലത്ത് വില്പന റെക്കാഡ് കടക്കുകയാണെന്ന് ലോട്ടറി വകുപ്പ് .രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും സമ്മാനം നല്‍കുന്നുണ്ട്. 27ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്.
"
https://www.facebook.com/Malayalivartha