ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തിയാഘോഷത്തിന് ശിവഗിരിയും വര്‍ക്കലയും ഒരുങ്ങി...

ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തിയാഘോഷത്തിന് ശിവഗിരിയും വര്‍ക്കലയും ഒരുങ്ങിക്കഴിഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രധാന ജംഗ്ഷനുകളിലെല്ലാം പീതവര്‍ണ്ണം നിറഞ്ഞു.
ജയന്തിഘോഷയാത്രയില്‍ നൂറുകണക്കിന് ഫ്‌ളോട്ടുകള്‍ അണിനിരക്കുന്നതാണ്. വാദ്യമേളങ്ങളും കലാപ്രകടനങ്ങളും ഘോഷയാത്രയുടെ മാറ്റുകൂട്ടും.
ഘോഷയാത്ര കടന്നുപോകുന്ന മിക്ക കേന്ദ്രങ്ങളിലും കലാമേളകളുണ്ടാകും. ചതയദിനത്തില്‍ വിവിധ സംഘടനകള്‍ കലാ പരിപാടികള്‍ക്കായി പ്രധാന ജംഗ്ഷനുകള്‍ ഇതിനോടകം അണിയിച്ചൊരുക്കി്. ഇനിയുള്ള ഓരോ ദിവസങ്ങളിലും ശിവഗിരിയും സമീപ പ്രദേശങ്ങളും ജനനിബിഡമാകും.
ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെയും ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരിയുടെയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് വിവിധകമ്മിറ്റികളുടെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha