പയ്യന്നൂരില്‍ നടന്നു പോകവെ ബൈക്കിടിച്ച് മാതമംഗലത്തിതിനടുത്ത് കടക്കരയില്‍ രണ്ടു മരണം... ഒരാള്‍ക്ക് പരുക്ക്

സങ്കടക്കാഴ്ചയായി... നടന്നു പോകവെ ബൈക്കിടിച്ച് മാതമംഗലത്തിതിനടുത്ത് കടക്കരയില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ബുധനാഴ്ച രാത്രി 11.45 നാണ് അപകടം നടന്നത്. എരമം ഉള്ളൂരിലെ പരേതരായ പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി, മാവില മൂര്‍ക്കന്‍ വീട്ടില്‍ നാരായണി എന്നിവരുടെ മകന്‍ എം.എം.വിജയന്‍(50), പുഞ്ഞുംപിടുക്ക രാഘവന്‍, പി.കെ.പത്മാക്ഷി ദമ്പതികളുടെ മകന്‍ രതീഷ്(40) എന്നിവരാണ് മരിച്ചത്.
ബൈക്കോടിച്ച ശ്രീദുലിനെ(27) പരിക്കുകളോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ഇരുവരും. റോഡില്‍ വീണു കിടക്കുന്നതായാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിഷയാണ് വിജയന്റെ ഭാര്യ. ഷമ്മിക്, സോംനാഥ് എന്നിവരാണ് മക്കള്‍. സഹോദരന്‍ എം.എം.രാജന്‍(വിമുക്തഭടന്‍). രതീഷ് അവിവാഹിതനാണ്.
https://www.facebook.com/Malayalivartha