Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നവകേരള ആശയം എല്ലാവര്‍ക്കും ക്ഷേമം ഉറപ്പാക്കുന്ന ഓണസങ്കല്‍പം: മുഖ്യമന്ത്രി...

04 SEPTEMBER 2025 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഇളയ മകന്റെ വിവാഹം നാളെ നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി...

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരയിലേക്ക്; കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യത' തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്... അഞ്ച് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള നവകേരള സങ്കല്‍പം എല്ലാവര്‍ക്കും ക്ഷേമം ഉറപ്പാക്കുന്ന ഐശ്വര്യ സമൃദ്ധമായ ഓണസങ്കല്‍പം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഓണം ഒരുമയുടെ ഈണം-ദി റിയല്‍ കേരള സ്റ്റോറി' എന്ന പ്രമേയത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമ സങ്കല്‍പം ഉറപ്പാക്കാന്‍ എല്ലാ മേഖലകളെയും സര്‍ക്കാര്‍ ഒരുപോലെ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയ ജനത ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെയും സാഹോദര്യത്തിന്‍റെയു നേര്‍കണ്ണാടിയാണ് ഓണസങ്കല്‍പം. അതിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായപ്പോഴെല്ലാം കേരള ജനത അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിച്ചിട്ടുണ്ട്.

ആഘോഷങ്ങള്‍ നല്‍കുന്നത് കൂടിച്ചേരലിന്‍റെ സന്തോഷമാണ്. അതില്‍ മാനവികതയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശമാണുള്ളത്. ആ സാഹോദര്യചിന്തയെ അപകടപ്പെടുത്തുകയും ആഘോഷങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെയും മാത്രമായി ചുരുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് ഈ പ്രതിലോമ ചിന്തകള്‍ക്കെതിരെയുള്ള മാനസിക ഐക്യം രൂപപ്പെടാന്‍ ഉതകുന്നതായിരിക്കണം ഓരോ ആഘോഷവും. അതിലൂടെ ഓണം ഉയര്‍ത്തിപ്പിടിക്കുന്ന ഒരുമയുടെ സന്ദേശം ലോകത്തിനാകെ പകര്‍ന്നു നല്‍കാന്‍ കഴിയണം.

പല കാര്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്തിനാകെ മാതൃകയാകുന്ന സംസ്ഥാനം എന്ന നിലയിലേക്ക് ഉയരേണ്ടതുണ്ട്. ഇത് സാധ്യമാക്കാന്‍ നാടിന്‍റെ ഐക്യവും ജനങ്ങളുടെ ഒരുമയുമാണ് ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മതസാഹോദര്യത്തിന്‍റെ പ്രതീകമാണ് ഓണവും ഓണാഘോഷവുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ ആശയപ്രചരണം ലോകമെങ്ങും എത്തിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഓണാഘോഷത്തില്‍ പങ്കുചേരാന്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളേക്കാള്‍ ഏറെ വിപുലമായാണ് ഇത്തവണ ഓണം വാരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സ്വാഗതം ആശംസിച്ച പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയായിരുന്നു.കേരളം തനിക്ക് വീട് പോലെയാണെന്നും ഓണാഘോഷത്തിന് അതിഥിയായി ക്ഷണിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വിശിഷ്ടാതിഥിയായ നടന്‍ രവി മോഹന്‍ (ജയം രവി) പറഞ്ഞു.

ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഓണം മതസാഹോദര്യത്തിന്‍റെ ഉത്സവമാണെന്നും അത് മുന്നോട്ടുവയ്ക്കുന്ന ഐക്യം എക്കാലവും നിലനില്‍ക്കണമെന്നും വിശിഷ്ടാതിഥിയായ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് പറഞ്ഞു. എ.എ റഹീം എംപി, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്‍റണി രാജു, വി. ജോയ്, ഡി.കെ മുരളി, ഐ.ബി സതീഷ്, വി.കെ പ്രശാന്ത്, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍, കെടിഡിസി ചെയര്‍മാന്‍ എസ്കെ സജീഷ്, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

ഉദ്ഘാടന ചടങ്ങിനു ശേഷം കൈരളി ടിവി ചിങ്ങനിലാവ് മെഗാ ഷോ അരങ്ങേറി. സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഡ്രോണ്‍ ഷോ ഇത്തവണ ഓണം വാരാഘോഷത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. എല്ലാ ദിവസവും 20 മിനിറ്റ് വീതമാണ് ഡ്രോണ്‍ ഷോ.

സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുന്നത്. ഈ വേദികളില്‍ സിനിമ, സംഗീത, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടികള്‍ അവതരിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 10,000 ത്തോളം കലാകാരന്‍മാര്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമാകും. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടും.

ഓണം വാരാഘോഷത്തിന്‍റെ സമാപനം കുറിച്ച് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും. 150 ഓളം ഫ്ളോട്ടുകള്‍ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. ജില്ലകളിലെ ഓണാഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നേതൃത്വം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്... പവന് 3760 രൂപയുടെ കുറവ്    (4 minutes ago)

സങ്കടക്കാഴ്ചയായി... ഇളയ മകന്റെ വിവാഹം നാളെ നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി...  (22 minutes ago)

ഡൽഹിയിലെ ലജ്പത് നഗറിൽ നാലുനില കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം... ഒരു മരണം  (35 minutes ago)

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരയിലേക്ക്; കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യത' തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം  (40 minutes ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഞായറാഴ്‌ച തുള്ളിമരുന്ന്‌ നൽകും  (50 minutes ago)

സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്... അഞ്ച് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്  (1 hour ago)

കർഷകർ വീണ്ടും പ്രതിസന്ധിയിൽ... റബ്ബർ വിലയിൽ കുത്തനെയുള്ള ഇടിവ് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി  (1 hour ago)

രാജ്യത്തെ കോര്‍പറേറ്റ് മേഖലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി....  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി  (1 hour ago)

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...  (2 hours ago)

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 368 റൺസിന് പുറത്ത്...  (2 hours ago)

കണ്ണീർക്കാഴ്ചയായി... പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

അക്വാൻ തീവ്ര ചുഴലിക്കാറ്റ് കരയിലേക്ക്..... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്... 69 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ  (3 hours ago)

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.ഐ (ഇഫി)യുടെ 57ാമത് എഡിഷൻ ഇന്ന് ഗോവയിൽ ആരംഭിക്കും  (3 hours ago)

Malayali Vartha Recommends