മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു വീണു... തുണയായത് മറ്റൊരു തൊഴിലാളി

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു വീണു. ബീഹാര്‍ സ്വദേശി താഹിറി(18)ന് ആണ് ഷോക്കേറ്റത്.
പെരിന്തല്‍മണ്ണ - കോഴിക്കോട് റോഡിലെ കെട്ടിടത്തിലായിരുന്നു ജോലി. ജോലിക്കിടെ ഷോക്കേറ്റ താഹിര്‍ താഴേക്ക് തെറിച്ച് വീണു. മറ്റൊരു തൊഴിലാളിയായ സന്നദ്ധ പ്രവര്‍ത്തകന്‍ സിപിആര്‍ നല്‍കിയതാണ് താഹിറിന് തുണയായത്. താഹിര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചകിത്സ തേടുകയും ചെയ്്തു.
അതേസമയം എറണാകുളത്ത് കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഒരു യുവാവ് ഷോക്കേറ്റു മരിച്ചു. കാക്കനാട് അത്താണി സ്വദേശി നൗഷാദ് ഉമ്മര്‍(44)ആണ് മരിച്ചത്. കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ചെളി നീക്കുമ്പോഴാണ് നൗഷാദിന് ഷോക്കേറ്റത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha






















