Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ബീഹാറിന് പിന്നാലെ കേരളവും മൂന്നാം പിണറായി യാഥാർത്ഥ്യമാവുമോ? പക്ഷേ വലവിരിച്ച് മോദി ...

06 SEPTEMBER 2025 11:05 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞടുപ്പിന് മുമ്പ്  കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വേണമെന്ന് സുപ്രീംകോടതിയിൽ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ ഹർജി നൽകിയതെന്തിന്? 

   കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നിവിടങ്ങളിൽ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് ഹ‍ർജിയിലെ ആവശ്യം. നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് ബിജെപി നേതാവിന്റെ ഹ‍ർജി. തെരഞ്ഞെടുപ്പിന്റെ വിശുദ്ധി നഷ്ടമാവാതിരിക്കാനാണ് ഇത്തരമൊരു ആവശ്യമെന്നാണ് അശ്വനി കുമാർ ഉപാധ്യായ വിശദമാക്കുന്നത്. അതത് സംസ്ഥാനത്തെ  പൗരന്മാർ മാത്രം വോട്ടെടുപ്പിൽ ഭാഗമാവുന്നുവെന്ന് ഉറപ്പാക്കാൻ വോട്ടർ പട്ടിക പരിഷ്കരണം വേണമെന്നാണ് ആവശ്യം. തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം നടന്നില്ലെങ്കിൽ അനധികൃത കുടിയേറ്റക്കാ‍ർ ഉൾപ്പെടെയുള്ളവർ വോട്ടർ പട്ടികയിൽ കടന്നുകൂടുമെന്ന ആശങ്കയുണ്ടെന്നും അശ്വനി കുമാർ ഉപാധ്യായ ഹ‍ർജിയിൽ വിശദമാക്കുന്നത്. വളരെ വ്യക്തമായ പ്ലാനോടെയാണ് ബി ജെ പി സഞ്ചരിക്കുന്നതെന്ന് ചുരുക്കം.            ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ  നടക്കുന്ന  വോട്ടർ പട്ടിക തീവ്രപരിശോധനയിൽ  നിന്നും പുറത്തായവരുടെ വോട്ടുകൾ കേരളത്തിൽ ചേർക്കാൻ സി പി എം ഒരുങ്ങിയ സാഹചര്യത്തിലാണ് ബി ജെ പിയുടെ നീക്കം . ബിഹാറിൽ വോട്ടില്ലാത്തവരെയും കുടുംബാംഗങ്ങളെയും കേരളത്തിലെ വോട്ടർ പട്ടികയിൽ ചേർക്കുക വഴി തങ്ങൾക്ക് അധികാരത്തിൽ തിരിച്ചെത്താൻ കഴിയുമോ എന്നാണ് സി.പി.എം. നോക്കുന്നത്. വേണമെങ്കിൽ ഇക്കൂട്ടർക്ക് പണം നൽകാനും സി പി എം തയാറാവും. ബീഹാറിന് പിന്നാലെ മറ്റ് ഉത്തരേന്ത്യൻ   സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ പിടി മുറുക്കുമ്പോൾ അവിടങ്ങളിലെ വോട്ടുകളും തങ്ങൾക്ക് ചേർക്കാൻ  കഴിയമെന്ന് സി പി എം കരുതുന്നു, വളഞ്ഞ വഴിയിലൂടെ അധികാരം പിടിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.    ഇക്കാര്യം ബി, ജെ.പി മനസിലാക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ ഹർജി എത്തിയത്. കേരളത്തിൽ ബി. ജെ പിയുടെയും കോൺഗ്രസിന്റെയും സാധ്യതകൾ ഇല്ലാതാക്കി കൊണ്ടാണ് സി പി എം മുന്നറ്റം  നടത്തുന്നത്. മൂന്നാം ഇടത് സർക്കാർ എന്നത് സി പി എമ്മിന്റെ സ്വപ്നമാണ്. അതിന് എന്തുവില കൊടുക്കാനും സി പി എം തയ്യാറാവും. ഇതര സംസ്ഥാനക്കാർ ന്നെ വ്യാജേന കേരളത്തിൽ താമസിക്കുന്നവരിൽ പലരും ഇതര രാജ്യക്കാരാണ്'.എന്നാൽ പിണറായി സൗകര്യപൂർവം ഇക്കാര്യം വിസ്മരിക്കും. കാരണം വോട്ടാണ് സി പി എവിന്റെ പ്രശ്നം.          കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ട​ത്തു​ന്ന ബി​ഹാ​റി​ലെ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര​പ​രി​ശോ​ധ​ന​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്കെത്തിയത് തികച്ചും അപ്രതീക്ഷിതമായാണ്. ബി​ഹാ​റി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​കു​ന്ന കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വോ​ട്ടു​ക​ൾ അ​വ​ർ തൊ​ഴി​ലെ​ടു​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ബി​ഹാ​ർ മാ​തൃ​ക​യി​ൽ രാ​ജ്യ​മൊ​ട്ടു​ക്കും എ​സ്.​ഐ.​ആ​ർ ന​ട​പ്പാ​ക്കു​മെ​ന്ന് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ഹാ​റി​ന് പു​റ​മെ ബം​ഗാ​ൾ, യു.​പി, ഒ​ഡി​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​​ൽ ​നി​ന്നു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളും കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​രാ​യി മാ​റും. ഇ​തോ​ടെ തൊ​ഴി​ലെ​ടു​ക്കാ​ൻ വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വോ​ട്ട് കേ​ര​ള​ത്തി​ന്റെ ജ​ന​വി​ധി​യി​ൽ നി​ർ​ണാ​യ​ക​മാ​കും. കേരളത്തിലെ ഭരണം ആരുപിടിക്കുമെന്ന് തീരുമാനിക്കാൻ ബംഗാളികൾക്ക് കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.  അതായത് പണം എറിഞ്ഞ് വോട്ടുപിടിക്കാമെന്ന് ചുരുക്കം. 

ബി​ഹാ​റി​ൽ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര​പ​രി​ശോ​ധ​ന​യു​​ടെ അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ടം ക​ഴി​ഞ്ഞ​ശേ​ഷം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ലി​ന് പോ​യ നി​ര​വ​ധി വോ​ട്ട​ർ​മാ​രെ​യാ​ണ് വെ​ട്ടി​മാ​റ്റി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധ​ന​ക്കു​ള്ള അ​പേ​ക്ഷ ഫോ​റ​ങ്ങ​ൾ പൂ​രി​പ്പി​ച്ച് ന​ൽ​കാ​ത്ത​വ​രെ ‘‘സ്ഥി​ര​മാ​യി മാ​റി താ​മ​സി​ച്ച​വ​ർ അല്ലെങ്കിൽ കാ​ണാ​ൻ ക​ഴി​യാ​ത്ത​വ​ർ’’ എ​ന്ന ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 1950ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന്റെ 19ാം വ​കു​പ്പ് പ്ര​കാ​രം ഒ​രാ​ളെ ഒ​രു മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്ക​ണ​മെ​ങ്കി​ൽ ആ ​മ​ണ്ഡ​ല​ത്തി​ലെ ‘സാ​ധാ​ര​ണ താ​മ​സ​ക്കാ​ര​ൻ’ ആ​യി​രി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന​യി​ൽ പി​ടി​ച്ചാ​ണ് തൊ​ഴി​ൽ തേ​ടി​പ്പോ​യ​വ​രെ നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്.      

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന്റെ 20ാം വ​കു​പ്പ് ‘സാ​ധാ​ര​ണ താ​മ​സ​ക്കാ​ര​ൻ’ എ​ന്ന​തി​ന് ന​ൽ​കി​യ വി​വ​ക്ഷ​യാ​ണ് ക​മീ​ഷ​ൻ ഇ​തി​നാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഒ​രാ​ൾ​ക്ക് ഒ​രു മ​ണ്ഡ​ല​ത്തി​ൽ വീ​ടു​ള്ള​തു​കൊ​ണ്ട് മാ​ത്രം അ​വി​ട​ത്തെ ‘സാ​ധാ​ര​ണ താ​മ​സ​ക്കാ​ര​ൻ’ എ​ന്ന​ർ​ഥ​മി​ല്ല എ​ന്നും അ​തേ​സ​മ​യം താ​ൽ​ക്കാ​ലി​ക​മാ​യി സ്വ​ന്തം നാ​ട്ടി​ൽ ഇ​ല്ലാ​തെ പോ​യ​വ​രെ ‘സാ​ധാ​ര​ണ താ​മ​സ​ക്കാ​ര​ൻ’ ആ​യി ക​ണ​ക്കാ​ക്കു​മെ​ന്നും 20ാം വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​വ്യാ​ഖ്യാ​ന​ത്തി​ലൂ​ടെ ബി​ഹാ​റി​ലെ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നും അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്നും തൊ​ഴി​ലി​നാ​യി കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന​വ​രെ​യും നീ​ക്കം ചെ​യ്യി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​​ലെ​ടു​ക്കാ​ൻ പോ​യ​വ​ർ​ക്ക് ബി​ഹാ​റി​ൽ അ​ല്ല അ​വ​ർ പോ​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​രി​ക്കും വോ​ട്ട് എ​ന്ന ഉ​ത്ത​ര​മാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ൽ​കി​യ​ത്. ബി​ഹാ​റി​നു​ശേ​ഷം എ​സ്.​ഐ.​ആ​ർ ന​ട​ത്തു​ന്ന ബം​ഗാ​ളി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലു​മെ​ല്ലാം ഇ​തേ നി​ല​പാ​ടാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക​യെ​ന്നും ക​മീ​ഷ​ൻ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ എ​സ്.​ഐ.​ആ​ർ ന​ട​ത്തു​മ്പോ​ൾ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ലെ​ടു​ക്കാ​ൻ പോ​യ​വ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നു​മൊ​ഴി​വാ​ക്കും. അ​വ​രും ത​ങ്ങ​ൾ തൊ​ഴി​ലി​ന്റെ ഭാ​ഗ​മാ​യി താ​മ​സി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്ക​ണ​മെ​ന്നു​മാ​ണ് ക​മീ​ഷ​ൻ പ​റ​യു​ന്ന​ത്.

കേ​ര​ള​ത്തി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ ബി​ഹാ​റി​ൽ​നി​ന്നും ബം​ഗാ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​ർ കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലാ​ണ് ത​ങ്ങ​ളു​ടെ പേ​ർ ചേ​ർ​ക്കേ​ണ്ട​തെ​ന്നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വോ​ട്ട​വ​കാ​ശം അ​വ​ർ താ​മ​സി​ക്കു​ന്ന സം​സ്ഥാ​ന​ത്താ​ണെ​ന്നും വി​നി​യോ​ഗി​​ക്കേ​ണ്ട​തെ​ന്നും ക​മീ​ഷ​ൻ വ്യ​ക്ത​മാ​​തേ​സ​മ​യം 2010ൽ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലൂ​ടെ പു​തു​താ​യി ചേ​ർ​ത്ത 20(എ) ​വ​കു​പ്പ് പ്ര​കാ​രം ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ലി​ന് പോ​കു​ന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക്  അ​വ​രു​ടെ വി​സാ​രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് ​സ്വ​ന്തം നാ​ട്ടി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് നാ​ട്ടി​ലു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് വോ​ട്ടു​ചെ​യ്യാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. വി​ദേ​ശ​ത്ത് പോ​യ​വ​ർ​ക്കു​ള്ള ഈ ​ഇ​ള​വും അ​ന്യ​സം​സ്ഥാ​ന​ത്ത് തൊ​ഴി​ലി​ന് പോ​യ​വ​ർ​ക്കു​ണ്ടാ​കി​ല്ല.ഉർവശി ശാപം ഉപകാരം എന്ന നിലയിലേക്കാണ് കാര്യങ്ങൾ നടക്കുന്നത്.      

സി.പി എമ്മിന് മലയാളികൾ വോട്ടുചെയ്യില്ല എന്ന കാര്യം പാർട്ടി സഖാക്കൾക്കറിയാം. ഇക്കാര്യം പാർട്ടിയുടെ സംസ്ഥാന നേതാക്കളും മനസിലാക്കിയിട്ടുണ്ട്.  പാർട്ടിക്ക് കിട്ടുന്ന വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന് സി പി എം കരുതുന്നു. മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പിന്തുണ ഉണ്ടെങ്കിൽ തത്കാലം അധികാരത്തിൽ തിരിച്ചെത്താം. ഇതാണ് പിണറായിയുടെ  പ്ലാൻ ബി. പത്തു വർഷം ഭരിച്ചിടും ഭരിക്കാനുള്ള ആഗ്രഹം മാറിയിട്ടില്ലെന്ന്  നാട്ടുകാർ പറയുന്നു. അതിനാണ് അദ്ദേഹം വിവാദങ്ങളുണ്ടാക്കാതെ ഭരിക്കുന്നത്. രാഹുൽ ഗാന്ധി നടത്തുന്ന സമരത്തെ പോലും പിണറായി പിന്തുണയ്ക്കാത്തത് മൂന്നാം പിണറായി സർക്കാർ എന്ന സ്വപ്നം ബാക്കിയുള്ളതുകൊണ്ടാണ്.    ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ സി പി എം തലത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഇത്തരം ഒരു നീക്കം സി പി എം നേരത്തെ പ്രതീക്ഷിച്ചതാണ് .

പ്രതിഷേധങ്ങൾക്കിടയിലും ബിഹാർ മാതൃകയിലുള്ള വോട്ടർ പട്ടിക തീവ്രപരിശോധന ബംഗാളിലേക്കും ഡൽഹിയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത മാസം നടപടി തുടങ്ങുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വോട്ടർപട്ടികയിലെ തീവ്രപരിശോധന, ലക്ഷക്കണത്തിന് പേരുടെ വോട്ടവകാശം റദ്ദാക്കുമെന്ന് ചൂണ്ടികാട്ടി ബിഹാറിൽ ഉയരുന്ന പ്രതിഷേധം വകവെക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട് പോകുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ ഇരുസംസ്ഥാനങ്ങളിലേയും വോട്ടർ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് തുടക്കമിടും.


ഡൽഹിയിലെ 2008 മുതലുള്ള വോട്ടർ പട്ടികയിലാണ് തീവ്രപരിശോധന ലക്ഷ്യമിടുന്നത്.പശ്ചിമ ബംഗാളിലും ന്യൂഡൽഹിയിലും ഇസിഐ അവസാനമായി വോട്ടർ പട്ടിക പരിശോധിച്ചത് യഥാക്രമം 2002 ലും 2008 ലും ആയിരുന്നു. കേരളത്തിൽ എങ്ങനെ വേണമെന്ന് ചർച്ച നടക്കുകയാണ്. 

 

ബിഹാറിന് ശേഷം പശ്ചിമ ബംഗാളിലും കേരളത്തിലും  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുകയാണെന്നാണ് ഇസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അതേസമയം ബിഹാറിലെ പരിഷ്കരണ പ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്നും അതിന്റെ പ്രാരംഭ ഘട്ടം പൂർത്തിയായതായും ഇസിഐ അറിയിച്ചു.


ഇതിനിടെ ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിശോധനയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ സമാനമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് ഇസിഐയെ തടയണമെന്നാണ് മഹുവ തന്റെ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ സുപ്രീം കോടതി ഇലക്ഷൻ കമ്മീഷന്റെ നയപരമായ വിഷയങ്ങളിൽ ഇടപെടാൻ വിസമ്മതിക്കുമെന്ന് ഉറപ്പാണ്. 


അതേസമയം ബിഹാറിലെ യുവ വോട്ടർമാരെ ഇല്ലാതാക്കാനാണ് ഇസിഐ ലക്ഷ്യമിടുന്നതെന്നും അടുത്ത ഘട്ടം എന്ന നിലയില്‍ പശ്ചിമ ബംഗാളിനെ ലക്ഷ്യമിടുമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.


ബിഹാറിൽ പൗരത്വ രജിസ്റ്ററിന്‌ സമാനമായി വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധനയില്‍ പ്രതിഷേധം കനക്കവെ തെരഞ്ഞെടുപ്പ്‌ കമീഷൻ ചില ഇളവുകൾ പ്രഖ്യാപിച്ചു. 

ആവശ്യമായ രേഖകൾ കൈവശമില്ലാത്ത വോട്ടർമാർ തൽക്കാലം അപേക്ഷ പൂരിപ്പിച്ച്‌ എത്രയും വേഗം ഉദ്യോഗസ്ഥർക്ക്‌ കൈമാറാനാണ്‌ സംസ്ഥാന ചീഫ്‌ ഇലക്‌ട്രൽ ഓഫീസറുടെ  നിർദേശം. അത്തരം അപേക്ഷകൾ ബൂത്ത്‌തല ഉദ്യോഗസ്ഥർ സ്വീകരിച്ച്‌ അപ്‌ലോഡ്‌ ചെയ്യണം. രേഖകൾ പിന്നീട്‌ സമർപ്പിച്ചാൽ മതിയാകുമെന്നും സിഇഒ അറിയിച്ചു. മതിയായ രേഖകൾ ഇല്ലാത്തവരുടെ കാര്യത്തിൽ ഇലക്‌ട്രൽ രജിസ്‌ട്രാർ ഓഫീസർ പ്രാദേശികതലത്തിൽ വിശദമായി അന്വേഷിച്ച്‌ ഉചിതമായ തീരുമാനമെടുക്കുമെന്നും അറിയിച്ചു.


ബിഹാറിലെ വോട്ടർപട്ടികയിൽ തുടരാൻ പൗരത്വം തെളിയിക്കാനുള്ള 11 രേഖകളിൽ ആധാറോ, വോട്ടർ ഐഡിയോ, റേഷൻ കാർഡോ ഇല്ല. ഇതോടെ, ദരിദ്രരും ദുർബല ജനവിഭാഗങ്ങളും ദുരിതത്തിലാകും. മൂന്ന്‌ കോടി വോട്ടർമാർ പട്ടികയിൽനിന്ന്‌ പുറത്താകുമെന്ന സ്ഥിതിയുണ്ട്. ശക്തമായ എതിർപ്പുമായി പ്രതിപക്ഷ പാർടികൾ രംഗത്തെത്തിരുന്നു. ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നതും പ്രതിപക്ഷ പ്രതിഷേധവും കണക്കിലെടുത്താണ്‌ കമീഷൻ ഇളവുനൽകിയത്‌. ബിഹാറിലെ പത്രങ്ങളിൽ ഇത്‌ വ്യക്തമാക്കി കമീഷൻ പരസ്യം നൽകി.മാസം 26നാണ്‌ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാനതിയതി. ബിഹാറിൽ ആകെയുള്ള 7.89 കോടി വോട്ടർമാരിൽ 2003 ജനുവരി ഒന്നിന്‌ വോട്ടർപ്പട്ടികയിലുള്ള 4.96 കോടി വോട്ടർമാർക്ക്‌ വോട്ടർപട്ടികയിൽ പേരുകൾ നിലനിർത്താൻ അപേക്ഷകൾ പൂരിപ്പിച്ച്‌ നൽകിയാൽ മതിയാകും. ബാക്കിയുള്ള 2.93 കോടി (37 ശതമാനം) പേർക്ക്‌ അപേക്ഷകളോടൊപ്പം പൗരത്വം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. ജനനതിയതിയും സ്ഥലവും വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണമെന്നാണ്‌ അധികൃതരുടെ നിർദേശം. 1987 ജൂലൈ ഒന്നിന്‌ മുമ്പ്‌ ജനിച്ചരാണെങ്കിൽ ജനനതിയതി, സ്ഥലം എന്നിവ വ്യക്തമാക്കുന്ന രേഖകൾ കൈമാറണം.


1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ സ്വന്തം ജനനതിയതിയും സ്ഥലവും വ്യക്തമാക്കുന്ന രേഖകൾക്കൊപ്പം മാതാപിതാക്കളിൽ ഒരാളുടെ ജനനരേഖകളും കൈമാറണം. 2004 ഡിസംബർ രണ്ടിന്‌ ശേഷം ജനിച്ചവർ അവരവരുടെ ജനനരേഖയ്‌ക്ക്‌ ഒപ്പം മാതാപിതാക്കളുടെ ജനനരേഖകൾ കൂടി ഹാജരാക്കണം.


പൗരത്വ രജിസ്റ്ററിന് സമാനമായുള്ള ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പുനപരിശോധനക്കെതിരെ കൂടുതൽ ഹർജികൾ സുപ്രീംകോടതിയിലെത്തി. ആര്‍ജെഡിയും പൊതുപ്രവർത്തകരായ യോഗേന്ദ്ര യാദവ്‌ എന്നിവരാണ്‌ ഹർജി നൽകിയത്‌. അസോസിയേഷൻ ഓഫ്‌ ഡെമോക്രാറ്റിക്ക്‌ റൈറ്റ്‌സ്‌(എഡിആർ) കഴിഞ്ഞ ദിവസം ഹർജി ഫയൽ ചെയ്‌തിരുന്നു. സുപ്രീംകോടതി ഹർജികൾ പരിഗണിച്ചേക്കും.എന്നാൽ ഫലമുണ്ടാകുമെന്ന് പ്രതീക്ഷയില്ല.

 

ഇതര സംസ്ഥാന ഞാഴിലാളികൾക്ക് വേണ്ടി ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയ സംഥാനമാണ് കേരളം. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഇവരുടെ  വോട്ട്  ചേർക്കാനുള്ള  ഭഗീരഥ പ്രയത്നമാണ് നടന്നു വരുന്നത്. ഇവർക്ക് തിരിച്ചറിയൽ രേഖകളും മറ്റും  നൽകിയിട്ടുണ്ട്.മന്ത്രി ശിവൻ കുട്ടിക്ക് ഇവരോടുള്ള സ്നേഹം കണ്ടാൽ പെറ്റതള്ള പൊറുക്കില്ല. തൊഴിൽ വകുപ്പിന്റെ കൈയിലുള്ള രേഖകൾ കൊണ്ടു മാത്രം വോട്ടുചേർക്കാൻ എളുപ്പമാണ്.

 

അതേ സമയം കേരളത്തിൽ നടക്കുന്ന കുറ്റകൃതങ്ങളിൽ പ്രതി സ്ഥാനത്തുള്ളത് ഇതര സംസ്ഥാന തൊഴിലാളികളാണ്. 

ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകള്‍ ഉണ്ടാകുമ്പോഴെല്ലാം സര്‍ക്കാരും ഒപ്പം പ്രതിക്കൂട്ടിലാകും. കുടിയേറ്റ തൊഴിലാളികളോട് ഏറ്റവും സൗഹാര്‍ദ്ദപരമായി ഇടപെടുന്ന ഭരണകൂടമാണ് കേരള സര്‍ക്കാര്‍. വേതനത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളി അവകാശങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. നിരവധി പദ്ധതികള്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന് കഴിയാതെ വരുന്നതാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. അനധികൃതമായ ഒഴുക്ക് കേരളത്തിലേക്ക് സംഭവിക്കുന്നുണ്ടെന്നും തൊഴിലെടുക്കാനെത്തുന്നവരെക്കൂടാതെ ക്രിമിനലുകളുടെ വരവും ഉണ്ടാകുന്നുണ്ടെന്നും ആക്ഷേപങ്ങളുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ക്രാമധീതമായ വര്‍ദ്ധനവ് കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തില്‍ കേരളത്തില്‍ ഉണ്ടാകുന്നുണ്ട്. തൊഴില്‍ വകുപ്പ് ഉത്തരവാദിത്തപരമായ ഇടപെടല്‍ സംഘടിപ്പിക്കുമ്പോഴും കൃത്യമായൊരു ഡേറ്റ ബാങ്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു കേരളത്തിലേക്ക് ആദ്യകാലങ്ങളില്‍ കുടിയേറ്റ തൊഴിലാളികളുടെ വരവ് എങ്കിലും 1990 കളുടെ രണ്ടാം പകുതി തൊട്ട് വടക്ക്, കിഴക്ക്, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങൡ നിന്നും കേരളത്തിലേക്ക് തൊഴില്‍ തേടിയെടുത്തുന്നവരുടെ ഒഴുക്ക് ആരംഭിക്കുകയും ഇന്നത് ശക്തമായ രീതിയില്‍ തുടരുകയും ചെയ്യുന്നു. പശ്ചിമ ബംഗാള്‍, ഒഡീഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, അസം തുടങ്ങിയിടങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം പേരും എത്തുന്നത്.


കേരള സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ തൊഴില്‍ വകുപ്പിന് വേണ്ടി 2013 ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നുണ്ട് എന്നായിരുന്നു കണക്ക്. 2017 ല്‍ അന്നത്തെ തൊഴില്‍ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞ മറുപടി പ്രകാരം, 2010 ലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം സംസ്ഥാനത്ത് 54366 ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ജില്ല തിരിച്ചും ജന്‍ഡര്‍ തിരിച്ചുമുള്ള കണക്ക് ആ സമയത്ത് സര്‍ക്കാരിന്റെ കൈവശം ഉണ്ടായിരുന്നുമില്ല. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 2018 ജൂലായ് വരെയുള്ള കണക്കു പ്രകാരം ആകെ 2,89,324 തൊഴിലാളികളുടെ പേരു വിവരങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017 നവംബറിലാണ് ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിച്ചത്. തൊഴില്‍ വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 5.20 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളാണ്. അതേസമയം അനൗദ്യോകിക കണക്കുകളായി പറയുന്നത് 2013 ല്‍ 25 ലക്ഷം ഉണ്ടായിരുന്നിടത്ത് നിന്നും 2016 ല്‍ ഇത് ഏകദേശം 40 ലക്ഷമായെന്നും നിലവില്‍ 48 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടെന്നുമാണ്. സര്‍ക്കാരിന്റെ കൈയിലുള്ള കണക്കിനെക്കാള്‍ അധികമുണ്ട്, കേരളത്തിലുള്ള ഇതര സംസ്ഥാനക്കാര്‍ എന്നാണ് മാധ്യമങ്ങളിലടക്കം വരുന്ന കണക്കുകള്‍. 48 ലക്ഷം വിചാരിച്ചാൽ തങ്ങൾ രക്ഷപ്പെടുമെന്നാണ് സി പി എം  കരുതുന്നു.


പലതരത്തിലുള്ള കണക്കുകള്‍ പ്രചരിക്കുന്നത് തടയേണ്ടത് സര്‍ക്കാരാണ്. അമിതമായ കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇതരസംസ്ഥാനക്കാര്‍ കേരളത്തിന് ഭീഷണിയാകുന്നുവെന്ന പ്രചാരണവും ഇതിനൊപ്പം ശക്തമാണ്. അനധികൃതമായി ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മാറില്‍ നിന്നുമൊക്കെ ആളുകള്‍ എത്തുന്നുണ്ടെന്നാണ് രേഖകളില്ലാത്ത ‘ വലിയ കണക്കുകള്‍’ മുന്നില്‍ വച്ച് വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് വരെ ഒരു വിഭാഗം കോപ്പ് കൂട്ടുന്നതും. സര്‍ക്കാരിന്റെ നിയന്ത്രണവും മേല്‍നോട്ടവും അതിഥി തൊഴിലാളികളുടെ മേല്‍ ഉണ്ടെങ്കില്‍, അതേറ്റവും ഗുണം ചെയ്യുക അവര്‍ക്ക് തന്നെയാണ്. നിരന്തരമുണ്ടാകുന്ന ആരോപണങ്ങളില്‍ നിന്നും അവര്‍ക്ക് രക്ഷപ്പെടാനാകും.

ക്രൂരമായ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്നുണ്ട്.   2023 മേയ് വരെ കേരളത്തില്‍ 131 കൊലപാതകങ്ങളും, 390 കൊലപാതക ശ്രമങ്ങളും, 1078 ബലാത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹുഭൂരിപക്ഷം കേസുകളിലും മലയാളികള്‍ തന്നെയാണ് പ്രതികള്‍. 2016 മുതലുള്ള കണക്കുകള്‍ നോക്കിയാലും മാറ്റമില്ലെന്ന് കാണാം. എന്നാല്‍ അവര്‍ ഉള്‍പ്പെടുന്ന ചില കേസുകള്‍ രക്തം മരവപ്പിക്കുന്ന കൊലപാതകങ്ങളാകുമ്പോള്‍, യാതൊരു ദയയും അര്‍ഹിക്കാത്ത ക്രിമിനലുകളാക്കി മൊത്തം ഇതര സംസ്ഥാന തൊഴിലാളികളും ചിത്രീകരിക്കപ്പെടുകയാണ്. 

 

ഏതായാലും പിണറായിക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട് . അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് അദ്ദേഹം  നടത്തുന്നത്. 

 


       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (6 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (54 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends