സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി

രക്തചന്ദ്രനെ കണ്ട് ആയിരങ്ങള്‍... ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആകാശപ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിക്കുകയായിരുന്നു. ഒരു സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം ലോകത്തിന്റെ ഭൂരിഭാഗം പ്രദേശത്തുമുള്ള ആളുകള്‍ക്ക് ദൃശ്യമായി. ഒപ്പം രക്തചന്ദ്രന്‍ രാജ്യമെമ്പാടുമുള്ള ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി മാറി.
ബ്ലഡ് മൂണ്‍ എന്ന് പറയുന്നത്, പൂര്‍ണ്ണ ചന്ദ്രഗ്രഹണം നടക്കുന്ന സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണപ്പെടുന്ന പ്രതിഭാസമാണ്. ഈ സമയത്ത് ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ കൃത്യമായി വരും. അതുകൊണ്ട് തന്നെ സൂര്യപ്രകാശം ചന്ദ്രനിലേക്ക് നേരിട്ട് എത്താതെ, ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നു. സെപ്റ്റംബര്‍ 7 ന് രാത്രി 8:58 ന് ഗ്രഹണം സമയം തുടങ്ങി, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി. 2022 ന് ശേഷം ഇന്ത്യയില്‍ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണവും 2018 ജൂലൈ 27 ന് ശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിരീക്ഷിക്കപ്പെടുന്ന ആദ്യ ചന്ദ്രഗ്രഹണവുമായിരുന്നു.
സൂര്യഗ്രഹണത്തില്‍ നിന്ന് വ്യത്യസ്തമായി, യാതൊരു സംരക്ഷണ ഉപകരണങ്ങളും ഇല്ലാതെ തന്നെ ചന്ദ്രഗ്രഹണം സുരക്ഷിതമായി കാണാനായി കഴിയുമായിരുന്നു. മാത്രമല്ല അല്‍പം ശ്രമിച്ചാല്‍ നല്ല ചിത്രങ്ങള്‍ പകര്‍ത്താനും കഴിയുമെന്നതിനാല്‍ എക്‌സ്, ഫെയ്‌സ്ബുക് അക്കൗണ്ടുകളില്‍ റെഡ് മൂണ്‍ ചിത്രങ്ങള്‍ ട്രെന്‍ഡിങ്ങായി മാറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha