തലസ്ഥാന നഗരിയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി.... പിതാവ് അറസ്റ്റില്‍

തലസ്ഥാന നഗരിയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. കാര്യവട്ടം ഉള്ളൂര്‍ കോണം പുത്തന്‍ വീട്ടില്‍ ഉല്ലാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ തന്നെയാണ് കൊലപാതക വിവരം പുറംലോകത്തെ അറിയിച്ചത്.
ആദ്യം ഭാര്യ ഉഷയോടാണ് ഇയാള്‍ വിവരം അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉല്ലാസിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പൊലീസ് കണ്ടെത്തിയത്.
മദ്യലഹരിയില്‍ ഉണ്ടായ അടിപിടിയാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് . പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha