തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ അന്തിമ വോട്ടര്‍പട്ടികയിലും വ്യാപകമായി ഇരട്ടവോട്ടര്‍മാര്‍...

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ അന്തിമ വോട്ടര്‍പട്ടികയിലും വ്യാപകമായി ഇരട്ടവോട്ടര്‍മാരെ ഒഴിവാക്കല്‍ സങ്കീര്‍ണമാകുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് തലവേദനയായി. ഇരട്ട വോട്ടര്‍മാരെ അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് സങ്കീര്‍ണമാകുമെന്നാണ് കമീഷന്റെ വിലയിരുത്തല്‍.
ഇരട്ട വോട്ടര്‍മാരെ സ്വമേധയ ഒഴിവാക്കാന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് (ഇ.ആര്‍.ഒ) കഴിയില്ല. പഞ്ചായത്ത് സെക്രട്ടറിമാരുടെ പിഴവാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ഇരട്ട വോട്ടര്‍മാര്‍ കടന്നുകയറാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പില്‍ ഒരാള്‍ രണ്ട് വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷന് ചെയ്യാനാകുക.രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ സൂക്ഷമായ നിരീക്ഷണം നടത്തണമെന്നാണ് കമീഷന്‍ പറയുന്നത്. നഗരങ്ങള്‍ക്ക് ഒപ്പം ഗ്രാമങ്ങളിലും ഇരട്ടവോട്ടര്‍മാരുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതികളില്‍ നിന്ന് വ്യക്തമാകുന്നത്.
"
https://www.facebook.com/Malayalivartha