മഴക്കെടുതി രൂക്ഷം.... ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണസംഖ്യ 700 കടന്നു....

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണസംഖ്യ 700 കടന്നു. കാലവര്‍ഷം തുടങ്ങിയതിനു ശേഷമുള്ള കണക്കാണിത്. ഹിമാചല്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 366 പേര്‍.
പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. പഞ്ചാബിലെ പ്രളയത്തില്‍ മരണം 46 ആയി. നദികള്‍ കരകവിഞ്ഞ് 23 ജില്ലകളിലായി രണ്ടായിരത്തോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 1.75 ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും ചെയ്തു. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും തകര്‍ന്നനിലയിലാണ്.
പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രളയം നാശം വിതച്ച പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദര്‍ശിക്കും. ഗുര്‍ദാസ്പൂരിലെത്തുന്ന പ്രധാനമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. 60,000 കോടി സഹായധനം അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് പഞ്ചാബ് ധനമന്ത്രി ഹര്‍പല്‍ സിംഗ് ചീമ ആരോപിച്ചിട്ടുണ്ടായിരുന്നു.
മണ്ണിടിച്ചിലുണ്ടായ ഹിമാചല്‍ പ്രദേശിലെ കുളു അഖാഡ ബസാറിലെ തിരച്ചിലില്‍ ഇന്നലെ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയും ചെയ്തു. ഇതില്‍ മൂന്ന് പേര്‍ ജമ്മു കാശ്മീര്‍ സ്വദേശികളും ഒരാള്‍ നാട്ടുകാരനുമാണ്. ഇതോടെ മരണം എട്ടായി.
https://www.facebook.com/Malayalivartha