ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഇരു മുന്നണികളും അവസാന വട്ട ഒരുക്കത്തില്‍...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഇരു മുന്നണികളും അവസാന വട്ട ഒരുക്കത്തില്‍. രണ്ട് ദക്ഷിണേന്ത്യന്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ് സി.പി. രാധാകൃഷ്ണനും ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥിയായി ആന്ധ്രപ്രദേശില്‍ നിന്നുള്ള മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മാറ്റുരക്കുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ 'വസുധ'യില്‍ 'എഫ്-101' മുറിയില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുകയെന്ന് വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി. മോദി . വൈകുന്നേരം ആറ് മണിക്ക് വോട്ടെണ്ണല്‍ നടത്തി ചൊവ്വാഴ്ച തന്നെ ഫലം പ്രഖ്യാപിക്കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും എം.പിമാര്‍ക്ക് മാത്രം വോട്ടവകാശമുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള എന്‍.ഡി.എ ജയമുറപ്പിച്ചു കഴിഞ്ഞുവെങ്കിലും ആദര്‍ശപ്പോരാട്ടമായി കണ്ടാണ് ഇന്‍ഡ്യ സഖ്യം മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഭരണഘടനയും ജനാധിപത്യവും അപകടത്തിലായ രാജ്യത്ത് അതിന്റെ സംരക്ഷണത്തിനായി ഒരു മത്സരം വേണമെന്ന നിലപാടിലാണ് ഇന്‍ഡ്യ മുന്നണി.
അതേസമയം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് പിഴക്കാതിരിക്കാന്‍ ബി.ജെ.പി എം.പിമാര്‍ക്ക് ശില്‍പശാല നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. എം.പിമാരുടെ പിന്‍നിരയിലായിരുന്നു പ്രധാനമന്ത്രി ഇരുന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ശില്‍പശാലയുടെ രണ്ടാം ദിവസമായ തിങ്കളാഴ്ചയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സംബന്ധിച്ച പരിശീലനം നല്‍കുക.
"
https://www.facebook.com/Malayalivartha