ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം....വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 300 ഓളം പോയിന്റ് മുന്നേറി 81,000ന് മുകളിലെത്തി

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 300 ഓളം പോയിന്റ് മുന്നേറി 81,000ന് മുകളില്‍ എത്തി.
ജിഎസ്ടി പരിഷ്‌കരണത്തിന്റെ ചുവടുപിടിച്ച് വാഹനങ്ങളുടെ വില കുറയ്ക്കുമെന്ന വാഹന കമ്പനികളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓട്ടോ ഓഹരികള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ടാറ്റ മോട്ടോഴ്സ്, എംആന്റ്എം ഓഹരികള്‍ നാലുശതമാനമാണ് ഉയര്‍ന്നത്.ഓട്ടോ സൂചിക ഒന്നടങ്കം 1.5 ശതമാനമാണ് കുതിച്ചത്.
ടാറ്റ മോട്ടോഴ്സിന്റെ മാത്രം ഓഹരി വില 710 കടക്കുകയായിരുന്നു. ജിഎസ്ടി പരിഷ്‌കരണത്തിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന ടാറ്റ മോട്ടോഴ്സിന്റെ പ്രഖ്യാപനമാണ് ഓഹരിവിലയില്‍ പ്രതിഫലിച്ചത്.
സെപ്റ്റംബര്‍ 22ന് പുതിയ ജിഎസ്ടി സ്ലാബ് നിലവില്‍ വരുമ്പോള്‍ ടാറ്റ മോട്ടോഴ്സിന്റെ വിവിധ കാര്‍ മോഡലുകളുടെ വിലയില്‍ 1.55 ലക്ഷത്തിന്റെ വരെ കുറവുണ്ടാകുമെന്ന് വിപണി വിദഗ്ധര്‍ . ഓട്ടോ ഓഹരികള്‍ക്ക് പുറമേ ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരികളും നേട്ടം സ്വന്തമാക്കുകയായിരുന്നു.
അതേസമയം നഷ്ടം നേരിട്ടത് ടിസിഎസ്, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികള്‍ക്കാണ്.
"
https://www.facebook.com/Malayalivartha