ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍... ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സംയുക്തസേന വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തിലാണ് വെടിവെപ്പ് നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പുരോഗമിക്കുന്നു.
കരസേനയുടെ ചിനാര്‍ ഗ്രൂപ്പും കശ്മീര്‍ സോണ്‍ പൊലീസും ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ഏറ്റുമുട്ടല്‍ വിവരം പുറത്തുവിട്ടത്. സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ്, ജമ്മു കശ്മീര്‍ പൊലീസ്, സൈന്യം, സി.ആര്‍.പി.എഫ് എന്നിവരാണ് സംയുക്ത ഓപറേഷന്‍ നടത്തിയത്.
മൂന്നു ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നും കൂടുതല്‍ സേനയെ വിന്യസിപ്പിച്ച് തിരച്ചില്‍ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍.
https://www.facebook.com/Malayalivartha