സങ്കടക്കാഴ്ചയായി... റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51 വയസുകാരി മരിച്ചു

ദേശീയപാതയില്‍ കാസര്‍കോട് അടുക്കത്ത്ബയലില്‍ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51 വയസുകാരി മരിച്ചു. അടുക്കത്ത്ബയല്‍ സ്വദേശി നസിയ ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരക്കാണ് അപകടം.
റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ മരണത്തിന് കീഴടങ്ങി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കുകയും ചെയ്യും.
https://www.facebook.com/Malayalivartha