Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ

ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി

08 SEPTEMBER 2025 10:09 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ എന്തിന് തൃശൂരില്‍ വിളിച്ചുവെന്ന ചര്‍ച്ചകളിലാണ് മലയാളികള്‍. സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കിയതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. അടിയന്തരമായി ഡല്‍ഹിക്ക് പോകേണ്ടതിനാല്‍ തൃശൂരില്‍ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നു സുരേഷ് ഗോപി അറിയിച്ചു. തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നു ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി എത്രയും വേഗം ഡല്‍ഹിയിലേക്ക് പോകേണ്ടി വന്നിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു.

സുരേഷ് ഗോപിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

തൃശൂരിലെ പ്രിയപ്പെട്ട ജനങ്ങളോടും നാളെ തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും എന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ഞാന്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഉടന്‍ ഡല്‍ഹിയില്‍ എത്തണം എന്ന നിര്‍ദേശം ലഭിച്ചതിനാല്‍, ഇന്ന് വൈകുന്നേരം 4 മണി മുതല്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി എത്രയും വേഗം ന്യൂഡല്‍ഹിയിലേക്ക് പോകേണ്ടി വന്നിരിക്കുകയാണ്.

ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്ഘാടനത്തിനും ഗുരുദേവ ജയന്തി പ്രമാണിച്ച് എല്ലാ കൊല്ലവും നടത്തുന്ന മഞ്ഞ കടലില്‍ സംഗമത്തിലും പങ്കെടുക്കാന്‍ കഴിയാത്തതില്‍ എനിക്ക് ഏറെ ഖേദമുണ്ട്. അതുപോലെ, ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പാലരുവി എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാന്‍ കഴിയില്ല. എന്നിരുന്നാലും, ഇരിങ്ങാലക്കുടയില്‍ നിന്ന് യാത്രക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ് ഞാന്‍ വിലമതിക്കുകയും പൂര്‍ണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു.

ഇരിങ്ങാലക്കുടയില്‍ മറ്റൊരു പ്രധാന ട്രെയിന്‍ സ്റ്റോപ്പ് ഉടന്‍ ലഭ്യമാക്കാന്‍ ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായാല്‍, അതിന്റെ ഫ്‌ലാഗ് ഓഫ് നമ്മള്‍ ഒരുമിച്ച് വലിയ സന്തോഷത്തോടു കൂടി ആഘോഷിക്കുമെന്ന് ഉറപ്പുനല്‍കുന്നു. ഒരിക്കല്‍ കൂടി ക്ഷമ ചോദിച്ചു കൊണ്ട്,
നിങ്ങളുടെ സ്വന്തം,

സുരേഷ് ഗോപി

അതേസമയം ആഗോള അയ്യപ്പസംഗമത്തില്‍ ഒരു കാരണവശാലും പങ്കെടുക്കില്ലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും താനില്ല. അയ്യപ്പ സംഗമത്തിലേക്കു ക്ഷണിച്ചോ എന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നോട് പറയണമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇത്രയും കാലം എന്തു കൊണ്ട് എന്നോട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി ആലപ്പുഴയില്‍ പറഞ്ഞു.

അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് 'ഞാനൊരു മന്ത്രിയാണെ'ന്നായിരുന്നു കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മറുപടി. സംഗമത്തിന് അദ്ദേഹത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ക്ഷണിച്ചിരുന്നെന്നും ഇതേക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പ്രതികരിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള ധനസഹായം നല്‍കിയില്ലെങ്കില്‍ അടുത്ത ഓണത്തിന് മുന്‍പ് കരുവന്നൂര്‍ മോഡല്‍ സമരം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡര്‍സിനോടൊപ്പമുള്ള ഓണാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരന്നു അദ്ദേഹം. ട്രാന്‍സ് സമൂഹത്തിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കണം. ട്രാന്‍സ് സമൂഹത്തിലെ 10 പേര്‍ക്ക് കൂടി ശസ്ത്രക്രിയയ്ക്കായി തുക നല്‍കും. ട്രാന്‍സ് സമൂഹത്തിന്റെ കൂടെ താന്‍ എന്നും ഉണ്ടാവുമെന്നും സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞു. ട്രാന്‍സ് സമൂഹത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്രമന്ത്രി പദം രണ്ടുദിവസത്തേക്ക് എങ്കിലും രാജിവെച്ച് വന്ന് ആ സമരം നയിക്കുമെന്നും തിരികെ ചെന്ന് വീണ്ടും മന്ത്രിയാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതിനിടെ കണ്ണമ്മൂലയിലെ വീട്ടിലെത്തി നടന്‍ മധുവിന് ഓണക്കോടിയും ഓണസമ്മാനങ്ങളും നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. ഗവര്‍ണറുടെ പത്‌നി അനഘ ആര്‍ലേക്കറും ചെറുമകന്‍ ശ്രീഹരിയും ഒപ്പമുണ്ടായിരുന്നു. ഉത്രാടദിനത്തില്‍ വൈകിട്ട് 4.30നാണ് ഗവര്‍ണറും കേന്ദ്രമന്ത്രിയും മധുവിനെ കാണാനെത്തിയത്.

മധുവിന്റെ മകള്‍ ഡോ. ഉമ ജെ.നായര്‍, ഭര്‍ത്താവ് കൃഷ്ണകുമാര്‍ മറ്റു ബന്ധുമിത്രാദികള്‍ എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ഗവര്‍ണര്‍ ഓണക്കോടിയും ഓണസമ്മാനവും മധുവിനു നല്‍കി. സുരേഷ് ഗോപി മധുവിനെ ഷാള്‍ അണിയിക്കുകയും ഓണക്കോടി നല്‍കുകയും ചെയ്തു. ഗവര്‍ണറും കുടുംബവും തന്നെ കാണാനെത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ലെന്നും വന്നതില്‍ വളരെ നന്ദിയുണ്ടെന്നും മധു പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വോട്ട് തിരുവനന്തപുരത്തെന്ന് കോണ്‍ഗ്രസ്. ശാസ്തമംഗലത്തെ 41ാം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാനായി തൃശൂരിലേക്ക് വോട്ട് മാറ്റിയതാണെന്നും കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പറഞ്ഞു.

പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് തിരുവനന്തപുരത്ത് തന്നെയാണെന്ന് അനില്‍ അക്കര ആരോപിച്ചു. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനാണ് സുരേഷ് ഗോപി എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും അനില്‍ അക്കരപറഞ്ഞു.

സുരേഷ് ഗോപിയുടെ സിനിമാ തിരക്കുകള്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ നാല് മക്കളെയും കണ്ണിലെ കൃഷ്ണമണി പോലെ വളര്‍ത്തി വലുതാക്കിയത് രാധികയാണ്. അതിന് ഭാര്യയോട് പരസ്യമായി നന്ദി പറഞ്ഞ വിശാലമായ മനസിന്റെ ഉടമയാണ് സുരേഷ് ഗോപി. ശാസ്ത്രീയ സംഗീതം പാടി ശീലിച്ച രാധികയുടെ കീര്‍ത്തനം കേട്ടാണ് സുരേഷ് ഗോപി അവരെ ഭാര്യയാക്കിയത്

ഇന്നിപ്പോള്‍ മക്കളും ഒരു മരുമകനുമടങ്ങിയ കുടുംബത്തിന്റെ അമ്മയാണ് രാധിക. പ്രായം അമ്പതു പിന്നിട്ടെങ്കിലും, ഇന്നും പതിനെട്ടുകാരിയുടെ ചെറുപ്പമുണ്ട് അവരുടെ മുഖത്ത്. 1990ലായിരുന്നു സുരേഷ് ഗോപി, രാധിക വിവാഹം. ആദ്യത്തെ കണ്മണി ലക്ഷ്മിയുടെ അകാലമരണം സുരേഷ് ഗോപി, രാധിക ദമ്പതികളുടെ ജീവിതത്തില്‍ കരിനിഴല്‍ പടര്‍ത്തിയെങ്കിലും, പിന്നീട് ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരുടെ പിറവി ആ വീട്ടിലെ കുറുമ്പുകള്‍ക്കും കുസൃതികള്‍ക്കും മാറ്റുകൂട്ടി. സുരേഷ് ഗോപി എന്ന ഗൃഹനാഥന്‍ അപ്പോഴും തിരക്കില്‍ നിന്നും തിരക്കുകളിലേക്ക് പാറിപ്പറന്നു നടക്കുന്ന നടനായിരുന്നു

സുരേഷ് ഗോപിയുടെ പാതയില്‍ ആണ്‍മക്കള്‍ രണ്ടുപേരും സിനിമയിലെത്തി. ഗോകുലും മാധവും സിനിമാ നടന്മാരാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ജാനകി വി. Vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തില്‍ ഇളയമകന്‍ മാധവും സുരേഷ് ഗോപിയുടെ ഒപ്പം വേഷമിട്ടിരുന്നു. ഇരുവരുടെയും കോമ്പിനേഷന്‍ രംഗങ്ങളും സിനിമയില്‍ കാണാന്‍ കഴിയും. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഒരഭിമുഖത്തില്‍ സുരേഷ് ഗോപി എന്ന ഭര്‍ത്താവിനെ കുറിച്ച് രാധിക സംസാരിക്കുന്നുണ്ട്. സമയം കിട്ടുമ്പോഴെല്ലാം, കുടുംബത്തോടൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം

ഓണം പോലുള്ള ആഘോഷവേളകളില്‍ അദ്ദേഹം തിരുവനന്തപുരത്തെ വീട്ടില്‍ ഉണ്ടാവാന്‍ ശ്രദ്ധിക്കാറുണ്ടത്രേ. ആ സമയങ്ങളില്‍ മറ്റെവിടെയും പോകാറില്ല. ബന്ധുജനങ്ങളെയും വീട്ടിലേക്ക് ക്ഷണിക്കും. ഈ അഭിമുഖം നല്‍കുന്ന സമയം, സുരേഷ് ഗോപി സിനിമയില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാലും വീട്ടില്‍ ഒരിക്കലും സിനിമ ചര്‍ച്ചാവിഷയമായിരുന്നില്ല എന്ന് രാധിക പറയുന്നു. ഒരു സാധാരണ കുടുംബമാണ് തങ്ങളുടേത്

സുരേഷ് ഗോപി എന്ന വ്യക്തി കാര്യങ്ങള്‍ വെട്ടിത്തുറന്നു സംസാരിക്കുന്ന കൂട്ടത്തിലാണ്. മനസ്സില്‍ വരുന്ന കാര്യങ്ങള്‍ അതുപോലെ പറയും. അത് നല്ലതെന്നോ, മോശമെന്നോ അദ്ദേഹം ചിന്തിക്കാന്‍ പോകാറില്ല. ചിലപ്പോള്‍ അത് വേദനാജനകമാവാം. ഒന്നും മനസ്സില്‍ വച്ച് സംസാരിക്കാത്ത ആ പ്രകൃതം നല്ലതാണ് എന്ന് താന്‍ കരുതുന്നതായി രാധിക. അഭിനയരംഗത്തും അദ്ദേഹം അങ്ങനെ സംസാരിക്കുന്നത് പലപ്പോഴും ചിലര്‍ക്ക് വിഷമമായി മാറുമെന്നും രാധിക. ശത്രുക്കളെ സൃഷ്ടിക്കാനും അത് കാരണമായിട്ടുണ്ട്. താന്‍ അക്കാര്യം ശീലിച്ചു കഴിഞ്ഞു എന്ന് രാധിക

സുരേഷ് ഗോപിക്ക് സ്ട്രെസ് കൂടിയാല്‍ അദ്ദേഹത്തെ വെറുതെ ഇരിക്കാന്‍ വിടുക. അതുമല്ലെങ്കില്‍, അദ്ദേഹത്തോട് മക്കളെക്കുറിച്ച് സംസാരിക്കും. രാധിക ചെയ്യുന്ന മറ്റൊരു കാര്യം, തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെളുപ്പിന് നാലര മണിക്ക് നിര്‍മാല്യം തൊഴുന്നതാണ്. തീര്‍ത്തും ശാന്തമായ സമയത്ത് പ്രാര്‍ത്ഥന നടത്തുക വഴി മനസും ശാന്തമാകും എന്ന് രാധിക. വിവാഹം എന്നാല്‍ 99 ശതമാനം അഡ്ജസ്റ്റ്മെന്റ് ആണെന്ന് രാധിക വിശ്വസിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരസ്‌ക്കാരം 22 പേര്‍ക്ക്....  (15 minutes ago)

ഓണാഘോഷ പരിപാടികള്‍ കണ്ട് വീട്ടിലേക്ക് നടന്നു പോകവേ അപകടം....  (30 minutes ago)

കോല്‍ക്കളിക്കിടയില്‍ 45 വയസുകാരന്‍ ...  (41 minutes ago)

.വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 300 ഓളം പോയിന്റ്  (57 minutes ago)

മന്ത്രിമാരുടെ വെപ്പാട്ടികളുടെ കണക്കെടുത്ത് മൊയിലാര് ഒറ്റ തന്തക്ക് പിറന്ന മന്ത്രിമാരുണ്ടെങ്കിൽ പ്രതികരിക്കടായെന്ന്...!!  (1 hour ago)

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദര്‍ശിക്കും....  (1 hour ago)

പവന് 79,480 രൂപ  (1 hour ago)

ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍... മൂന്ന് ജവാന്മാര്‍ക്ക് പരുക്ക്  (2 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു....  (2 hours ago)

ജയില്‍ വാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവ് നാട്ടില്‍ അറസ്റ്റില്‍  (2 hours ago)

ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി  (3 hours ago)

അന്തിമ വോട്ടര്‍പട്ടികയിലും വ്യാപകമായി ഇരട്ടവോട്ടര്‍മാര്‍...  (3 hours ago)

ഇരു മുന്നണികളും അവസാന വട്ട ഒരുക്കത്തില്‍...  (3 hours ago)

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (3 hours ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (4 hours ago)

Malayali Vartha Recommends