ക്‌ലിനിക്കല്‍ കാര്‍ഡിയോളജി പുസ്തക പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. മാത്യു ഐപ്പ് എഴുതിയ '10 commandments in clinical cardiology' എന്ന പുസ്തകത്തിന്റെ പ്രകാശനം മെഡിക്കല്‍ കോളേജില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഹൃദ്രോഗ ചികിത്സയില്‍ പാലിക്കേണ്ട 10 പ്രധാന കാര്യങ്ങളാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഡോ. മാത്യു ഐപ്പിന്റെ പുസ്തകം ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികാട്ടിയാണെന്ന് മന്ത്രി പറഞ്ഞു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തില്‍ ഇത്തരമൊരു പുസ്തകം എഴുതാന്‍ സമയം കണ്ടെത്തിയത് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഹരികൃഷ്ണന്‍, ഡോ. സി.ജി. ബാഹുലേയന്‍, ഡോ. സുരേഷ് മാധവന്‍, ഡോ. സിബു മാത്യു എന്നിവര്‍ സന്നിഹിതരായി.
https://www.facebook.com/Malayalivartha