ഞെട്ടലോടെ സതീശനും കൂട്ടരും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുത്തി വച്ച വിനയില്‍ നിന്നും ഒഴിയാനാകാതെ കോണ്‍ഗ്രസ്; അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമത്തിനൊരുങ്ങി സര്‍ക്കാര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന് വരുത്തി വച്ച ഡാമേജ് ചെറുതല്ല. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ മാധ്യമളുടെചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. അതിനിടെ അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു.
അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താന്‍ സര്‍ക്കാര്‍. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. വളരെ പെട്ടന്ന് അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചത് പോലെ തന്നെയാണ് ന്യൂന പക്ഷ സംഗമത്തിന്റെ വാര്‍ത്തയും വരുന്നത്. അയ്യപ്പ സംഗമത്തിന് എതിരായി വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷണം. വിഷന്‍ 2031 എന്ന പേരില്‍ ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിലാണ് പരുപാടി നടത്തുക. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.
ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനുള്ള വേദിയൊരുക്കകയാണ് സംഗമ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസം വേദി ഏതാണെന്ന കാര്യത്തിലും ക്ഷണിതാക്കളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും.
കോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാകും ആ?ഗോള അയ്യപ്പ സംഗമം നടത്തുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഹൈക്കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ബോര്‍ഡിന് ഒരു മുന്‍വിധിയുമില്ല. ശബരിമല വികസനം മാത്രമാണ് ലക്ഷ്യമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെ ആരെയും വീണ്ടും കാണാന്‍ തയാറാണ്. ശബരിമല വികസനമെന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നാടിന്റെയും വികസനമാണ്. അയ്യപ്പ സംഗമത്തിന് നിരവധി സ്‌പോണ്‍സര്‍മാര്‍ വന്നിട്ടുണ്ടെന്നും മാസപൂജക്ക് വരുന്ന ഭക്തര്‍ക്ക് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യവസ്ഥകള്‍ക്ക് വിധേയമായി സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂര്‍ണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്‌പോണ്‍സറിങ് അടക്കം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണം. സംഗമം നടത്തിയ 45 ദിവസങ്ങള്‍ക്കുളളില്‍ ഓഡിറ്റിങ് നടത്തി ദേവസ്വം സ്‌പെഷല്‍ കമ്മീഷണര്‍ മുഖേന കണക്കുകള്‍ ദേവസ്വം ബെഞ്ചിനെ അറിയിക്കണം. സാധാരണ തീര്‍ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും ഇക്കാര്യം സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുും ഉറപ്പുവരുത്തണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതിയാണെന്ന് എഡിജിപി എസ് ശ്രീജിത്ത്. ശബരിമലയില്‍ ഇനി എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടാകണം എന്നത് ചര്‍ച്ച ചെയ്യുന്നതിനാണ് അയ്യപ്പ സംഗമം. എല്ലാ സംഘടനകളുടെയും പിന്തുണയുണ്ടാവണം. എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ ചതയ ദിന പരിപാടിയിലാണ് ശ്രീജിത്തിന്റെ പ്രസംഗം. ദേവസ്വം മന്ത്രി വി എന്‍ വാസവനും വേദിയിലുണ്ടായിരുന്നു. ശബരിമല തീര്‍ത്ഥാടനം വിജയിച്ചതിന് കാരണം വി എന്‍ വാസവന്‍ ആണെന്നും ശ്രീജിത്ത് പറഞ്ഞു. പൊലീസുകാര്‍ ആവശ്യപ്പെട്ടതെല്ലാം മനസ്സറിഞ്ഞു തന്ന് സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 20ന് പമ്പയിലാണ് അയ്യപ്പ സംഗമം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നേരിട്ട് ചെന്ന് എസ്എന്‍ഡിപി, എന്‍എസ്എസ് ജനറല്‍ സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍എസ്എസ് ആസ്ഥാനത്ത് നേരിട്ട് എത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ക്ഷണിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അറിയിച്ചത്. അതിനാല്‍ എന്‍എസ്എസിന്റെ പ്രതിനിധിയെ അയക്കും. ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണയ്ക്കുമെന്ന് എന്‍എന്‍എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആഗോള അയ്യപ്പ സംഗമത്തിലേക്കുള്ള ക്ഷണം എന്‍എസ്എസ് സ്വീകരിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍എസ്എസ് ആസ്ഥാനത്ത് നേരിട്ട് എത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ക്ഷണിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അറിയിച്ചത്. അതിനാല്‍ എന്‍എസ്എസിന്റെ പ്രതിനിധിയെ അയക്കും. ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനു വേണ്ടിയിട്ടുള്ള പരിശ്രമങ്ങളാണ് ദേവസ്വം ബോര്‍ഡ് നടത്തുന്നതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടതിന് ശേഷമാണ് പി എസ് പ്രശാന്ത് പെരുന്നയില്‍ എത്തിയത്.
ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണയ്ക്കുമെന്ന് എന്‍എന്‍എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയും ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്ന നിലാപാടാണ് സ്വീകരിച്ചത്. പരിപാടിയില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കൂടിക്കാഴ്ച്ചയില്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എസ്എന്‍ഡിപിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. സംഗമം പ്രായശ്ചിത്തമായി കാണുന്നവര്‍ക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതിനിടെ 22ന് ബദല്‍ സംഗമം നടത്താന്‍ ശബരിമല കര്‍മ്മസമിതി തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം കാപട്യമാണെന്നും സര്‍ക്കാരിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. സിപിഎം ആചാര ലംഘനത്തിന് നവോത്ഥാന മതില്‍ ഉണ്ടാക്കിയവരാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലെത്തി ക്ഷണക്കത്ത് നല്‍കി. എന്നാല്‍ വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാന്‍ തയ്യാറായില്ല. തുടര്‍ന്ന് കത്ത് ഓഫീസില്‍ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മടങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഓഫീസില്‍ ഏല്‍പ്പിച്ചെന്നാണ് പി എസ് പ്രശാന്ത് പറഞ്ഞത്.
ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാരിന് പിന്നോട്ട് പോകാനാകില്ലെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പരിഷ്‌കരണ ചിന്തയില്‍ നിന്ന് പിന്‍മാറിയാല്‍ വലിയ തിരിച്ചടി ഉണ്ടാകും. സര്‍ക്കാര്‍ നിലപാട് തിരുത്തിയാല്‍ വലിയ വില നല്‍കേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനം ഇക്കാര്യത്തില്‍ എടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിന് ഒഴിയാനാകില്ല. പരിഷ്‌കൃത സമൂഹത്തെ നയിക്കാന്‍ സര്‍ക്കാറിന് കഴിയുമോ എന്നാണ് ചോദ്യമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
യുവതി പ്രവേശനം അടഞ്ഞ അധ്യായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത് കാഷ്വല്‍ സ്റ്റേറ്റ്‌മെന്റ് മാത്രമാണ്. അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണേണ്ടതില്ല. ആഗോള തീര്‍ത്ഥാടന കേന്ദ്രത്തിന് വേണ്ടിയുള്ള കൂട്ടായ്മ മാത്രമാണത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ വിവാദം അനാവശ്യമാണെന്നും ആഗോള അയ്യപ്പ സംഗമത്തില്‍ കെപിഎംഎസ് പങ്കെടുക്കുമെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ പേരാണ് വര്‍ഗീയത. ഇത്തരം വര്‍ഗീയവാദികള്‍ക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണ്. യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണ്. ഇപ്പോള്‍ അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. യുവതി പ്രവേശനമെന്ന അധ്യായമേ വിട്ടുകളഞ്ഞതാണ്. അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണ് വര്‍ഗീയവാദികള്‍ പറയുന്നത്. എന്നാല്‍ വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. വിശ്വാസികളെ കൂട്ടിച്ചേര്‍ത്തുവേണം വര്‍ഗീയവാദികളെ ഫലപ്രദമായി പ്രതിരോധിക്കാനെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha