Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെറ്റ് പരീക്ഷ മാറ്റിവെച്ചു....പുതുക്കിയ തിയതി പിന്നീട് അറിയിക്കും, ഉദ്യോഗാർഥികൾക്ക് പിഎസ്‍സി പരീക്ഷ എഴുതാൻ വീണ്ടും അവസരം


സംസ്ഥാനത്ത് കനത്ത മഴ... 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു...മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത തുടരണം...  


രാവിലെ 8.10നു കയറാൻ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ പുലർച്ചെ 4.38 മുതൽ കണ്ടക്ടർ വിളിച്ച് ഉണർത്തി..ആത്മാർത്ഥത ഇത്രയും ഉണ്ടോ..


കേരളം വീണ്ടും പ്രകൃതിദുരന്തത്തിന്റെ ഭീതിദമായ നിഴലില്‍..റാന്നിയിലും കോന്നിയിലും സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണ്ണവും അപകടകരവുമായി തുടരുകയാണ്..


കാവേരി നദീജല തർക്കം.. കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച..നടക്കില്ലെന്ന് ഡി. കെ. ശിവകുമാർ..

പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ; കെ എസ് ആർ ടി സി ജീവനക്കാരെയും മാനേജ്മെന്റിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

12 SEPTEMBER 2025 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കി വോട്ട് പെട്ടിയിലാക്കാമെന്ന വ്യാമോഹത്തിലാണ് പിണറായി സർക്കാർ ഒപ്പുവെച്ച പി. എം. ശ്രീ പദ്ധതി നടപ്പാക്കുന്നതു നിർത്തിവെച്ചത്; കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ പാർട്ടിയായ ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പി. എം. ശ്രീ നടപ്പാക്കും -കെ സുരേന്ദ്രൻ

രാജ്യത്തിന്റെ ശാസ്ത്രീയ പുരോഗതിക്കും ഗവേഷണ മേഖലയ്ക്കും സംഭാവന നൽകുന്ന വ്യക്തിത്വങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അവരുടെ നേട്ടങ്ങളെ നിസാരവത്കരിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് വിവിആർ!! കാപ്പ കേസിൽ കുരുങ്ങിയ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ കാര്യത്തിൽ VVRന് 200% കോൺഫിഡൻസ്.. സു​ഗതന്റെ കൗൺസിലർ സ്ഥാനം തെറിക്കുമോ എന്നത് ഇന്നറിയാം..

ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

കെ എസ് ആർ ടി സി ജീവനക്കാരെയും മാനേജ്മെന്റിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി. ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു . കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.

അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിനം വരുമാനത്തിലും റെക്കോർഡ് നേട്ടവുമായി കുതിക്കുകയാണ്. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബർ എട്ടിന് കെഎസ്ആർടിസി കൈവരിച്ചത്. സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആർടിസിയിൽ നടന്നത്.

ഈ മാറ്റങ്ങൾ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആർടിസി കൈവരിച്ച ചരിത്ര നേട്ടം. ട്രാവൽ കാർഡ്, യുപിഐ പെയ്മെൻറ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആർടിസി സ്വീകരിച്ച പുതു രീതികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകൾ നിരത്തിലിറക്കി മികവാർന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആർടിസിക്ക് സാധിച്ചു.

മുടങ്ങിക്കിടന്ന പല സർവീസുകളും പുനരാരംഭിച്ചതും വരുമാന വർദ്ധനവിന് സഹായകമായി. കെഎസ്ആർടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകൾ, ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങി എല്ലാ സേവനങ്ങളും ഏറ്റവും ലളിതവും സുതാര്യവും ആയിരുന്നു.

ഇത് കെഎസ്ആർടിസിയുടെ ജനപ്രീതിയും വർദ്ധിപ്പിക്കാൻ കാരണമായി. കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. തകർന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാർക്കും മാനേജ്മെന്റിനും നേതൃത്വത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെറ്റ് പരീക്ഷ മാറ്റിവെച്ചു....പുതുക്കിയ തിയതി പിന്നീട് അറിയിക്കും, ഉദ്യോഗാർഥികൾക്ക് പിഎസ്‍സി പരീക്ഷ എഴുതാൻ വീണ്ടും അവസരം  (7 minutes ago)

സംസ്ഥാനത്ത് കനത്ത മഴ... 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു...മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത തുടരണം...    (20 minutes ago)

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (8 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (10 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (11 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (12 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (12 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (12 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (12 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (12 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (13 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (13 hours ago)

CLOUD BURST മേഘസ്ഫോടനം  (13 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (13 hours ago)

Malayali Vartha Recommends