കിണറിന്റെ ആള്‍മറയില്‍ ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ യുവതി കിണറ്റിലേക്ക് .... മുങ്ങിത്താഴ്ന്ന യുവതിയെ കിണറ്റിലിറങ്ങി കൈയ്ക്ക് പിടിച്ച് വെള്ളത്തില്‍ താഴാതെ നിര്‍ത്തി അയല്‍വാസി...

രക്ഷകരായത് ഫയര്‍ഫോഴ്‌സ് ...തിരുവനന്തപുരത്ത് ചേന്നന്‍പാറയില്‍ കിണറ്റില്‍ വീണ യുവതിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ചേന്നന്‍പാറ സ്വദേശിനിയാണ് ബുധനാഴ്ച രാത്രി പത്തു മണിയോടെ കിണറിന്റെ ആള്‍മറയില്‍ ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റിലേക്ക് വീണത്.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി കിണറ്റിലിറങ്ങി മുങ്ങിത്താഴ്ന്ന യുവതിയെ കൈയ്ക്ക് പിടിച്ച് വെള്ളത്തില്‍ താഴാതെ നിര്‍ത്തി. പിന്നീട് വിവരമറിഞ്ഞെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ യുവതിയെ രക്ഷപ്പെടുത്തി.
അഞ്ചടി അടി വ്യാസവും 45 അടി താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിലാണ് യുവതി വീണത്. ഇടിഞ്ഞ വഴുക്കലുള്ള റിങ്ങില്‍ നിന്നുകൊണ്ട് ശരീരഭാരം കൂടിയ യുവതിയെ കരയ്ക്ക് കയറ്റാനായി അയല്‍വാസിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വിതുരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി യുവതിയെ റോപ്പ് നെറ്റില്‍ ആണ് കരയ്ക്ക് കയറ്റിയത്. ഇവരെ പിന്നീട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha