സൗമ്യമുഖവും ഉറച്ച നിലപാടുകളുമായി ഒരു പതിറ്റാണ്ട് സി.പി.എമ്മിനെ നയിച്ച മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്....

സീതാറാം യെച്ചൂരിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. 2024 സെപ്തംബര്‍ 12നാണ് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് 72-ാം വയസില്‍ യെച്ചൂരി വിടവാങ്ങിയത്. യെച്ചൂരിയുടെ അഭിലാഷപ്രകാരം ഭൗതിക ശരീരം പഠനത്തിന് എയിംസിന് നല്‍കിയിരുന്നു. ഒന്നാം ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് ഡല്‍ഹി എ.കെ.ജി ഭവനില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കുന്നതാണ്.
15ന് ഡല്‍ഹി സുര്‍ജിത് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് യെച്ചൂരി അനുസ്മരണ പ്രഭാഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി തുടങ്ങിയവര്‍ പങ്കെടുക്കും.
എല്ലാ പാര്‍ട്ടിനേതാക്കളുമായും ഉറ്റ ബന്ധം പുലര്‍ത്തിയ യെച്ചൂരിയുടെ പ്രായോഗിക രാഷ്ട്രീയ തന്ത്രജ്ഞത ഏറെ അനിവാര്യമായിരുന്ന അവസരത്തിലായിരുന്നു വിടവാങ്ങല്‍.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചോര്‍ച്ചയുടെ പേരില്‍ സംശയത്തോടെ നോക്കുന്ന പ്രതിപക്ഷത്ത് യെച്ചൂരിയെപ്പോലുള്ള നേതാവിന്റെ അഭാവം നിഴലിക്കുന്നുണ്ട്. 2004ല്‍ യു.പി.എ സഖ്യ ഗവണ്‍മെന്റുണ്ടാക്കാന്‍ മുന്‍കൈയെടുത്ത യെച്ചൂരി കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി രൂപമെടുത്ത ബി.ജെ.പി വിരുദ്ധ 'ഇന്ത്യ' മുന്നണിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു.
https://www.facebook.com/Malayalivartha