ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് നാടിന്റെ അന്ത്യാഞ്ജലി...

ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് നാടിന്റെ അന്ത്യാഞ്ജലി.
നേമം വെള്ളായണി സ്റ്റുഡിയോ റോഡ് കണ്ടമത്ത് വീട്ടില്‍ പരേതനായ ശെല്‍വരാജിന്റെയും സരോജത്തിന്റെയും മകന്‍ എസ്.ബാലുവിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ പൊതുദര്‍ശനത്തിനായി വീട്ടില്‍ കൊണ്ടുവന്നത്. ദെഹ്‌റാദൂണില്‍ നിന്ന് വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഭൗതികശരീരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് സമ്പൂര്‍ണ ബഹുമതികളോടെ സ്വീകരിച്ചു.
ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്, ജനറല്‍ ഒഫീസര്‍ കമാന്‍ഡിങ് കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ, പാങ്ങോട് സൈനികകേന്ദ്ര മേധാവി എന്നിവര്‍ക്കായി പ്രതിനിധികള്‍ പുഷ്പചക്രമര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടര്‍ അനുകുമാരി പുഷ്പചക്രമര്‍പ്പിച്ചു. അവിടെനിന്ന് പാങ്ങോട് മിലിട്ടറി ആശുപത്രിയിലെത്തിച്ച മൃതദേഹം പ്രത്യേകം അലങ്കരിച്ച സൈനികവാഹനത്തില്‍ രാവിലെ എട്ടരയോടെ പാപ്പനംകോട് വിശ്വംഭരന്‍ റോഡിലെ വാടകവീട്ടിലേക്കു കൊണ്ടുവന്നു.
മൃതദേഹത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി, കൗണ്‍സിലര്‍മാരായ ശ്രീദേവി, ആശാനാഥ്, ഡിസിസി ജനറല്‍ സെക്രട്ടറി കൈമനം പ്രഭാകരന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടുകൂടി ശാന്തികവാടത്തിലെത്തിച്ച് സൈനികബഹുമതികളോടെ സംസ്‌കരാരചടങ്ങുകള്‍ ന്ടന്നു. പരീക്ഷയെഴുതി ലഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് മൂന്നു മാസത്തെ പരിശീലനത്തിനായി ബാലു മിലിട്ടറി അക്കാദമിയിലെത്തിയത്. അവിടെ നീന്തല്‍പരിശീലനത്തിനിടെയായിരുന്നു മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha