നാലുതവണ മേഘാലയയുടെ മുഖ്യമന്ത്രിയായിരുന്ന മഹേ എന്നറിയപ്പെട്ട ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു

മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും നാലുതവണ മേഘാലയയുടെ മുഖ്യമന്ത്രിയുമായ മഹേ എന്നറിയപ്പെട്ട ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്നാണ് അന്ത്യമുണ്ടായത്.
1934ലാണ് ലപാങിന്റെ ജനനം. ചെറിയ രാഷ്ട്രീയ പദവികളില്‍ തുടങ്ങിയ അദ്ദേഹം പിന്നീട് 1992നും 2008 നുംം ഇടക്ക് 4 തവണ മുഖ്യമന്ത്രി പദവിയിലെത്തുകയായിരുന്നു.
1972 ല്‍ നോങ്‌പോയില്‍ നിന്ന് മേഘാലയ നിയമ സഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി തവണ മന്ത്രി പദവി അലങ്കരിച്ച ശേഷമാണ് മുഖ്യമന്ത്രി ആകുന്നത്. മേഘാലയയില്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നിരവധി വികസനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു.
സംസ്ഥാനത്തെ സഖ്യ കക്ഷി രാഷ്ട്രീയത്തിലെ പ്രഷുബ്ദതകള്‍ക്കിടയില്‍ സമയവായം ഉണ്ടാക്കുന്നതില്‍ ലപാങ് വഹിച്ച പങ്ക് നിര്‍ണായകമാണ്.
രാഷ്ട്രീയത്തിലെത്തുന്നതിനു മുമ്പ് ലപാങ് റോഡ് നിര്‍മാണ തൊഴിലാളിയായും സ്‌കൂള്‍ സബ് ഇന്‍സ്‌പെക്ടറായും ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള കടപ്പാടായി 2024ല്‍ റി ബോയി ജില്ലയില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ അനാഛാദനം ചെയ്തു.
സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ നടത്തുമെന്ന് മേഘാലയ സര്‍ക്കാര്‍ .
"
https://www.facebook.com/Malayalivartha