മുംബൈയില്‍ ശക്തമായ മഴ... റെയില്‍ പാളത്തില്‍ വെള്ളക്കെട്ട് ... ദാദര്‍, കുര്‍ള,ബാന്ദ്ര എന്നീ സ്റ്റേഷനുകളില്‍ നിന്നുള്ള റെയില്‍ ഗതാഗതം വൈകി , കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് നല്‍കി, 50കിലോമീറ്റര്‍ വേഗമുള്ള കാറ്റുവീശാനും സാധ്യത

ശക്തമായ മഴയെതുടര്‍ന്ന് റെയില്‍ പാളത്തില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ദാദര്‍, കുര്‍ള,ബാന്ദ്ര എന്നീ സ്റ്റേഷനുകളില്‍ നിന്നുള്ള റെയില്‍ ഗതാഗതം വൈകി. മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഇന്നലെ രാത്രി ഇടിയോടെയും മിന്നലോടെയും തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുന്നു.
കനത്ത മഴയെ തുടര്‍ന്ന്, കിങ്‌സ് സര്‍ക്കിള്‍, ലാല്‍ബാഗ്, വര്‍ളി പരേല്‍, കുര്‍ള തുടങ്ങിയ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് നല്‍കി. മണിക്കൂറില്‍ 50കിലോമീറ്റര്‍ വേഗമുള്ള കാറ്റുവീശാനും സാധ്യത
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, തെക്കന്‍ മുംബൈയില്‍ 134.4 മില്ലിമീറ്റര്‍ മഴയും പ്രാന്തപ്രദേശങ്ങളില്‍ 73.2 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി.
പാല്‍ഘര്‍, പുണെ, അഹല്യനഗര്‍, ബീഡ് ജില്ലകളില്‍ ഐ.എം.ഡി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്, കനത്ത മഴ പ്രവചിക്കുന്നുമുണ്ട്. വടക്കേ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ഉത്തര്‍പ്രദേശില്‍ എണ്‍പതോളം ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയാണുള്ളത്.
വയലുകളിലെല്ലാം വെള്ളം കയറി കൃഷിയെല്ലാം നശിച്ച നിലയിലാണ്. 35 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിഹാറിലും സ്ഥിതിവ്യത്യസ്തമല്ല. ഗംഗാനദി നിറഞ്ഞൊഴുകുന്നതിനാല്‍ പ്രദേശങ്ങളില്‍ കനത്ത വെള്ളക്കെട്ടാണുള്ളത്.
https://www.facebook.com/Malayalivartha