രാഹുലിനെ പാലക്കാട് ഇറക്കി ഗോവിന്ദൻ ചഖാവിന് പേടി..! മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട്..!! നെഞ്ച് വിരിച്ച് ഷാഫി

ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ഇന്നു മണ്ഡലത്തിലെത്തിയേക്കും. ആരോപണങ്ങൾക്ക് പിന്നാലെ അടൂരിലെ വീട്ടിൽ കഴിയുകയായിരുന്ന രാഹുൽ വൈകീട്ടോടെ പാലക്കാട്ടെത്തുമെന്നാണ് സൂചന. നിയമസഭയിൽ എത്തിയ രാഹുൽ മണ്ഡലത്തിൽ സജീവമാകുമെന്ന് അറിയിച്ചിരുന്നു. ജില്ലയിൽ നിന്നുള്ള നേതാക്കളോട് ഇന്നെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സ്വകാര്യ പരിപാടികളിൽ പങ്കെടുത്തേക്കും. തടയില്ലെന്ന് സിപിഎം അറിയിച്ചെങ്കിലും ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിക്കുമെന്നാണ് വിവരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു MLA ഓഫീസ് പരിസരത്തും നഗരത്തിലാകെയും വൻ പോലീസ് സന്നാഹം ഏർപ്പെടുത്തുന്നുണ്ട്.
ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട് മണ്ഡലസന്ദർശനം ആസന്നമായതോടെ ‘എംഎൽഎയ്ക്ക് സുരക്ഷ’ എന്നപേരിൽ കോൺഗ്രസിൽ പ്രവർത്തകരുടെയും അനുഭാവികളുടെയും കൂട്ടായ്മ സജീവമാകുന്നു. ശക്തിതെളിയിക്കുന്ന സ്വീകരണമൊരുക്കാനുള്ള ആലോചനകളും സജീവമാണ്.
https://www.facebook.com/Malayalivartha