നടുറോഡില്‍ ബസ് തടഞ്ഞ് ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന

കൊല്ലം ആയൂരില്‍ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തടഞ്ഞ് പരിശോധിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍. വെള്ളം കുടിച്ചശേഷം പ്ലാസ്റ്റിക് കുപ്പി ബസിന്റെ മുന്‍വശത്ത് നിരത്തിയിട്ടതിന് കെഎസ്ആര്‍ടിസി ഡ്രൈവറെ ശാസിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍. വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിന്റെ മുന്‍വശമെന്ന് വിമര്‍ശിച്ച മന്ത്രി ഡ്രൈവറിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പറഞ്ഞു. സംഭവസ്ഥലത്ത് ആളുകള്‍ തടിച്ചുകൂടി. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
മുമ്പും പല തവണ താക്കീത് നല്‍കിയതാണെന്നും നോട്ടീസിലൂടെ ഇതെല്ലാം ശ്രദ്ധിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ജീവനക്കാരാണ് ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പി നിരത്തിയിട്ടതെന്ന് ഡ്രൈവര്‍ പറയുന്നുണ്ടെങ്കിലും അത് മാറ്റാത്തത് തെറ്റാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. രാവിലെ ബസെടുത്ത് സ്റ്റാര്‍ട്ട് ചെയ്ത് പോവുകയല്ല. അത് വൃത്തിയായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha