ഒക്ടോബര്‍ 3-ന് ഭാരത് ബന്ദ് രാജ്യം സ്തംഭിക്കും..?! കേരളത്തെ ബാധിക്കും? ബന്ദിന്റെ കാരണം ദേ ഇത്

ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. വഖഫ് നിയമഭേദഗതിയ്‌ക്കെതിരെയാണ് ബന്ദ്. രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ബന്ദ്.
രാജ്യത്തൊട്ടാകെയുള്ള ആശുപത്രികള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയൊഴികെയുള്ള കടകള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ ബന്ദില്‍ സഹകരിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ കടകള്‍ അടച്ചിടണമെന്ന് ബോര്‍ഡ് ഭാരവാഹികളുടെ സേവ് വഖഫ്, സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു.
കേരളത്തില്‍ ബന്ദ് എങ്ങനെയായിരിക്കുമെന്ന സൂചനകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബോര്‍ഡ് വിവിധ വിഭാഗങ്ങളുടെ സഹകരണം മാത്രമാണ് ആവശ്യപ്പെട്ടത്. കേരളത്തില്‍ ഏതെല്ലാം സംഘടനകള്‍ ബന്ദിന്റെ ഭാഗമാകും എന്ന കാര്യവും വ്യക്തമല്ല.
ബന്ദ് എന്തിന്?
വഖഫ് (ഭേദഗതി) ബില്‍ 2025 നിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് ബന്ദെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. നിയമത്തിനെതിരെ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുന്നു. ബന്ദ് രാജ്യത്ത് സമാധാനപരമായിരിക്കും എന്നും ബോര്‍ഡ് അറിയിച്ചു.
https://www.facebook.com/Malayalivartha