നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു... വിജയ്‌ക്കെതിരെ മുദ്രാവാക്യവുമായി ആളുകൾ റോഡിലിറങ്ങി... വിജയിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രതിഷേധക്കാർ തകർത്തു..

കരൂർ ദുരന്തം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല . 41 പേരുടെ മരണത്തിനിടയായ കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. തമിഴ് നാട് മുഴുവൻ പ്രതിഷധം അലയടിക്കുകയാണ് . വിവിധയിടങ്ങളിൽ വിജയ്‌ക്കെതിരെ മുദ്രാവാക്യവുമായി ആളുകൾ റോഡിലിറങ്ങി. വിജയിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രതിഷേധക്കാർ തകർത്തു.
പ്രതിഷേധം ശക്തമായതോടെ വിജയിയുടെ സംസ്ഥാനവ്യാപക സന്ദർശനം മാറ്റിവച്ചു. രണ്ടാഴ്ചത്തേക്ക് പദ്ധതിയിട്ടിരുന്ന പര്യടനമാണ് മാറ്റിവച്ചത്. ടിവികെയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിജയ് പങ്കെടുക്കാനിരുന്ന എല്ലാ പൊതുയോഗങ്ങളും മാറ്റിവച്ചു.കരൂർ ദുരന്തമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും മരിച്ചവരുടെ കുടുംബത്തെ വിജയ് സന്ദർശിക്കാത്തതിനെതിരെയും പ്രതിഷേധം കനക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽീമീഡിയയിൽ പങ്കുവച്ച വീഡിയോയിൽ അപകടത്തിൽ തന്റെ പാർട്ടി
പ്രവർത്തകരെ വേട്ടയാടരുതെന്നും കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്തം തന്റെമേലിൽ വച്ചോളൂവെന്നും വിജയ് പറഞ്ഞിരുന്നു.ഗുരുതര സുരക്ഷാവീഴ്ചയാണ് കരൂരിൽ നടന്ന ടിവികെ റാലിയിലുണ്ടായത്. 10,000 പേർക്ക് മാത്രം പങ്കെടുപ്പിക്കേണ്ട റാലിയിൽ 50,000-ലധികം ആളുകളാണ് എത്തിയത്. ഭക്ഷണത്തിനും വെള്ളത്തിനും ശരിയായ ക്രമീകരണം ഒരുക്കിയിരുന്നില്ല. കൂടാതെ ഉച്ചയ്‌ക്ക് വരേണ്ടിയിരുന്ന വിജയ് രാത്രി ഏഴ് മണിക്കാണ് എത്തിയത്. ഇതും ദുരന്തത്തിന്റെ ആക്കം വർദ്ധിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha