റിപ്പോ നിരക്കിൽ മാറ്റമില്ല.... 5.50 ശതമാനത്തിൽ തുടരും....

നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് . റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ തന്നെ തുടരും. അതേസമയം ജി.ഡി.പി അനുമാനം 6.8 ശതമാനമായി പരിഷ്‌കരിക്കുകയും ചെയ്തു. ചരക്ക് സേവന നികുതിയിലെ പരിഷ്‌കാരം പണപ്പെരുപ്പത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും ഉപഭോഗത്തെയും വളർച്ചയെയും ഉത്തേജിപ്പിക്കുമെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര.
ഫെബ്രുവരി മുതൽ തുടർച്ചയായി ഒരു ശതമാനം കുറച്ചശേഷം ഓഗസ്റ്റിലെ യോഗത്തിലാണ് റിപ്പോ 5.50 ശതമാനമാക്കിയത്. ബാങ്കുകൾക്ക് ആർബിഐ വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഫെബ്രുവരിയിൽ 6.5 ശതമാനമായിരുന്നു.
വാണിജ്യ ബാങ്കുകൾക്ക് കേന്ദ്രബാങ്ക് വായ്‌പകൾ നൽകുമ്പോൾ ചുമത്തുന്ന നിരക്കായ റിപ്പോ നിരക്കിൽ ഈ വർഷം 100 ബേസിക് പോയിന്റിന്റെ കുറവ് ആർബിഐ വരുത്തിയിരുന്നു. റിപ്പോ നിരക്ക് 5.50ൽ തന്നെ നിലനിർത്താൻ ആറംഗ പാനൽ ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha