മറ്റൊരു ബന്ധത്തിലെ കുട്ടിയെന്നത് ജീവിതത്തിന് തടസ്സമാകുമെന്ന ചിന്ത കൊലപാതകത്തിന് കാരണമായി..? ഡിഎന്‍എ പരിശോധനാഫലം ശ്രീതുവിന്റെ ഭര്‍ത്താവുമായും, സഹോദരന്‍ ഹരികുമാറുമായും പൊരുത്തപ്പെടുന്നില്ല: സംശയ നിഴലിൽ പോലീസുകാരനും, ഓട്ടോ ഡ്രൈവറും...

ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ കേസിൽ അറസ്റ്റിലായ ശ്രീതുവിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാഫലം ശ്രീതുവിന്റെ ഭര്‍ത്താവുമായി പൊരുത്തപ്പെടുന്നില്ല. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിന്റെ ഡിഎന്‍എയുമായി പരിശോധിച്ചെങ്കിലും അതും യോജിക്കുന്നില്ലെന്ന് കണ്ടെത്തി. മറ്റൊരു ബന്ധത്തിലെ കുട്ടിയെന്നത് ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയും കൊലപാതകത്തിന് കാരണമായേക്കാമെന്നും പൊലീസ് സംശയിക്കുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഒരു ഓട്ടോ ഡ്രൈവറേയും പോലീസുകാരനേയും സംശയമുണ്ട് പോലീസിന്. ശ്രീതു കുറേക്കാലമായി ഭര്‍ത്താവ് ശ്രീജിത്തുമായി പിണങ്ങി സഹോദരനും അമ്മയ്ക്കുമൊപ്പമാണ് മകളൊടൊപ്പം വാടക വീട്ടില്‍ താമസിച്ചിരുന്നത്.
8 മാസത്തിനു ശേഷം അറസ്റ്റിലായ അമ്മ ശ്രീതുവിന്റെ ബന്ധങ്ങള്‍ കണ്ടെത്താന്‍ പോലീസ് കിണഞ്ഞു പരിശ്രമിക്കുകയാണ്. ജാമ്യത്തില്‍ ഇറങ്ങിയ ശ്രീതു തുമ്പയിലെ ചില ആളുകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ശ്രീതുവിനെ തുമ്പയില്‍ എംഡിഎംഎ കേസില്‍ പെട്ട യുവതിയുമായി ബന്ധമുണ്ട്. ഈ യുവതിയാണ് ശ്രീതുവിനെ ജാമ്യത്തില്‍ പുറത്തെത്തിച്ചത്. അതിന് ശേഷം ശ്രീതു മോഷണ കേസ് പ്രതികളേയും പുറത്തിറക്കി. പിന്നീട് ഒളിവിലും പോയി. 19 ദിവസം മുന്‍പാണ് ശ്രീതു ജാമ്യത്തില്‍ ഇറക്കിയത്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിന് അറസ്റ്റിലായി നെയ്യാറ്റിന്‍കര ജയിലില്‍ കഴിഞ്ഞപ്പോഴാണ് ശ്രീതു തുമ്പയിലെ എംഡിഎംഎക്കാരേയും പരിചയപ്പെട്ടത്.
ജാമ്യത്തിലിറക്കാന്‍ കുടുംബാംഗങ്ങള്‍ ആരും എത്താതിരുന്ന ശ്രീതുവിനെ ഇവരാണു പുറത്തെത്തിച്ചത്. അതിന് ശേഷം മോഷണ കേസ് പ്രതികളെ ജാമ്യത്തില്‍ ഇറക്കി. പിന്നാലെ ഇവര്‍ വഴി ഈ മാസം 8ന് ശ്രീതു പാലക്കാട് കൊഴിഞ്ഞാമ്പാറയിലെത്തി.
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ റജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പ്രതികളായ ദമ്പതികളുടെ വിവരം ശേഖരിച്ച അന്വേഷണ സംഘം, മേല്‍വിലാസവും മൊബൈല്‍ ഫോണ്‍ ലൊക്കേഷനും പിന്തുടര്‍ന്ന് നാല് ദിവസം മുന്‍പ് പാലക്കാടെത്തി. കൊഴിഞ്ഞാമ്പാറയില്‍ ഇവരുടെ താമസസ്ഥലം കണ്ടെത്തിയതോടെ ബാലരാമപുരം എസ്എച്ച്ഒ പി.എസ്.ധര്‍മജിത് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha