നൂറുരൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

നൂറുരൂപ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ വച്ചായിരുന്നു പ്രകാശനം. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവര്‍ പങ്കെടുത്തു..
'ഭാരതമാതാവിന്റെ ചിത്രം ഒരു നാണയത്തില്‍ ആലേഖനം ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്,' പ്രധാനമന്ത്രി പറഞ്ഞു. 'രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ' (എല്ലാം രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എന്റേതായി ഒന്നുമില്ല) എന്ന ആര്‍എസ്എസിന്റെ ആപ്തവാക്യവും നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് നാണയവും സ്റ്റാമ്പും പുറത്തിറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഒരു വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാമ്പുകളുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കുന്നതാണ് പതിവ്.
https://www.facebook.com/Malayalivartha