സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കും... കലാകാരന്മാർക്ക് അംഗീകാരങ്ങളും സമ്മാനങ്ങളും ലഭിക്കാൻ സാധ്യത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. ആരോഗ്യപരമായ അസ്വസ്ഥതകൾ, പ്രത്യേകിച്ച് ഉഷ്ണ രോഗങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. സന്താനങ്ങളെ സംബന്ധിച്ച് ചില ദുഃഖങ്ങൾ ഉണ്ടായേക്കാം. ക്ഷമയോടെയുള്ള സമീപനം പല പ്രതിസന്ധികളെയും മറികടക്കാൻ സഹായിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. സ്വത്ത് സംബന്ധമായ തർക്കങ്ങളോ നിയമപരമായ പ്രശ്നങ്ങളോ ഒഴിവാക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും. ഓരോ കാര്യത്തിലും വിവേകപൂർവ്വം തീരുമാനമെടുക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും നല്ല അനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യം വർധിക്കും. ആഭരണങ്ങൾ, വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ നേടാനും ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിർത്താനും സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. നല്ല ഭക്ഷണം ആസ്വദിക്കാനും ഭാഗ്യാനുഭവങ്ങൾ നേടാനും സാധ്യതയുണ്ട്. യുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കുടുംബത്തിൽ നിന്ന് മാറി താമസിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവാം. ഒരു വിദേശയാത്രയ്ക്കോ പുതിയ തൊഴിൽ സ്വീകരിക്കുന്നതിനോ സാധ്യത കാണുന്നു. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനുള്ള അവസരമാണിത്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഉറക്കക്കുറവ്, വിദ്യാഭ്യാസപരമായ തടസ്സങ്ങൾ, സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസിക സംഘർഷങ്ങൾ കാരണം ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനും കാര്യങ്ങളിൽ ഏകാഗ്രത പുലർത്താനും ബുദ്ധിമുട്ട് അനുഭവപ്പെടാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
പല വഴികളിൽ നിന്നും വരുമാനം ഉണ്ടാകാൻ സാധ്യതയുണ്ട്. ദാമ്പത്യത്തിൽ ഐക്യവും സന്തോഷവും ഉണ്ടാകും. നല്ല ഭക്ഷണം ആസ്വദിക്കാനും പ്രണയത്തിൽ പുരോഗതി നേടാനും വാഹനഭാഗ്യത്തിനും സാധ്യതയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
അഗ്നി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ പുലർത്തുക. ആലോചനയില്ലാത്ത പെരുമാറ്റവും അഹങ്കാരവും ഈ ദിവസം ദോഷകരമായ അനുഭവങ്ങൾക്ക് കാരണമായേക്കാം. ഓരോ കാര്യത്തിലും വിവേകത്തോടെ പെരുമാറുന്നത് ഉചിതമാണ്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
രോഗദുരിതങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ചെയ്യുന്ന നല്ല കാര്യങ്ങളിലൂടെ സൽപ്പേര് നേടാൻ സാധിക്കും. സാമ്പത്തികപരമായ നേട്ടങ്ങളും ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. പുതിയ ആഭരണങ്ങൾ സ്വന്തമാക്കാൻ അവസരം ലഭിച്ചേക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടാൻ സാധ്യതയുണ്ട്. രോഗങ്ങളും മാനസിക ദുഃഖവും ഉണ്ടാകാൻ സാധ്യതയുണ്ട്. ചെയ്യുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാനും ഭാഗ്യക്കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ബന്ധുജന സമാഗമത്തിന് സാധ്യതയുണ്ട്. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരം ലഭിച്ചേക്കാം. സാമ്പത്തിക നേട്ടങ്ങളും ആരോഗ്യപരമായ ഉന്നതിയും പ്രതീക്ഷിക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സന്താനങ്ങൾക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ശുഭകരമായ വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. ഗുരുജനങ്ങളിൽ നിന്ന് ആദരവും പ്രശംസയും ലഭിക്കും. നിയമപരമായ കേസുകളിൽ വിജയം നേടാൻ സാധിക്കും.
"
https://www.facebook.com/Malayalivartha