വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്... താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്...

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കാണ്. തുടർച്ചയായ അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർധിച്ചതാണ് ഗതാഗത കുരുക്കിന് കാരണം.വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ചെയ്യുന്നവര്‍ വളരെയേറെയാണ്.
വയനാട് ഭാഗത്തേക്ക് പോകുന്നിടത്താണ് കൂടുതല്‍ ഗതാഗതക്കുരുക്കുള്ളത്. യാത്രക്കാര്‍ കൃത്യമായ ഗതാഗത നിയമം പാലിക്കണമെന്ന് പൊലീസ് . വയനാട്ടില്‍ നിന്ന് ആശുപത്രി,എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍ ആവശ്യങ്ങള്‍ക്കടക്കം പോകുന്നവര്‍ നേരത്തെ ഇറങ്ങണമെന്നും യാത്രക്കാര്‍ വെള്ളവും ലഘുഭക്ഷണവും കൈയില്‍ കരുതണമെന്നും ചുരം സംരക്ഷണ സമിതിയും പൊലീസുമറിയിച്ചു.
https://www.facebook.com/Malayalivartha