അമിത് ഷായോട് സംസാരിക്കാന്‍ വിജയ് താത്പര്യപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ട്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. കരൂര്‍ ദുരന്തത്തിന് പിറ്റേന്ന് അമിത് ഷായുടെ ഓഫീസാണ് വിജയുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് വിജയ് അറിയിച്ചെന്ന വിവരമാണ് പുറത്തുവന്നത്. വിജയുടെ പിതാവ് ചന്ദ്രശേഖര്‍ വഴിയും സിനിമാ മേഖലയിലെ ചിലരും മുഖേനെയാണ് ബന്ധപ്പെട്ടത്. ഇതിനായി ടി.വി.കെയുടെ മുതിര്‍ന്ന നേതാക്കള്‍ വഴിയായിരുന്നു ശ്രമം.
അതേസമയം വിജയ്‌യുടെ സംസ്ഥാന പര്യടനം താത്കാലികമായി മാറ്റിവച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത രണ്ടാഴ്ചത്തെ പൊതുയോഗങ്ങള്‍ മാറ്റിയെന്ന് ടി.വി.കെ സെക്രട്ടേറിയറ്റ് അറിയിച്ചു. അടുത്ത പൊതുയോഗങ്ങളെ കുറിച്ചുള്ള അറിയിപ്പ് പിന്നീട് നല്‍കും. അതിനിടെ കരൂരിലെ പരിപാടിയുടെ മുഴുവന്‍ വീഡിയോ ഫുട്ടേജുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് . ടി.വി.കെ നേതാക്കള്‍ക്ക് പൊലീസ് നോട്ടീസയച്ചു. ജോയിന്റ് സെക്രട്ടറി നിര്‍മ്മല്‍ കുമാറിനാണ് നോട്ടീസ് അയച്ചത്.
https://www.facebook.com/Malayalivartha