Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പേട്ട കുട്ടിക്കടത്ത് ... പ്രതി 45 കാരൻ ഹസ്സൻകുട്ടിക്ക് 65 വർഷം കഠിന തടവും 72000 രൂപ പിഴയും , ഭാവ വ്യത്യാസമില്ലാതെ നിർവികാരനായി പ്രതിക്കൂട്ടിൽ

04 OCTOBER 2025 07:58 AM IST
മലയാളി വാര്‍ത്ത

ചാക്ക എയർപോർട്ട് റൺവേ മതിലിന് എതിർ വശത്തെ ടെന്റിൽ നിന്നും രണ്ടു വയസ്സുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച പേട്ട കുട്ടിക്കടത്തു കേസിൽ ഏക പ്രതി 45 കാരൻ ഹസ്സൻകുട്ടിക്ക് 65 വർഷം കഠിന തടവും 72000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടും ക്രിമിനലായ പ്രതിയെ സമൂഹത്തിലേക്ക് ഇറക്കിവിടുന്നത് സമൂഹത്തിന് ഭീഷണിയാകുമെന്ന വിലയിരുത്തൽ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം. പി . ഷിബു ശിക്ഷ വിധിച്ചത്. ശിക്ഷാവിധിയുടെ പ്രസക്ത ഭാഗം വായിച്ചു കേൾപ്പിച്ചപ്പോൾ പ്രതി

ഭാവ വ്യത്യാസമില്ലാതെ നിർവികാരനായി പ്രതിക്കൂട്ടിൽ നിന്നു.
ജഡ്ജി രാവിലെ ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പുറപ്പെടുവിച്ചത. സ്ഥിരം കുറ്റവാളിയായ
പ്രതിയെ കൽതുറുങ്കിലിട്ടായിരുന്നു വിചാരണ ചെയ്തത്.
തട്ടുകട ജോലിക്കാരനായ ഏക പ്രതി അബ്ദുൾ റഹ്മാൻ മകൻ അബു എന്നും കബീർ എന്നും വിളിപ്പേരുള്ള ഹസ്സൻകുട്ടി (47) യുടെ ജാമ്യ ഹർജി കോടതി തള്ളി. മറ്റൊരു പോക്സോ കേസിൽ 2024 ജനുവരി 12 ന് പുറത്തിറങ്ങിയ ശേഷമാണ് ഹസ്സൻകുട്ടി സമാന സ്വഭാവമുള്ള കുറ്റം ആവർത്തിച്ചിരിക്കുന്നതായി ആരോപണമുള്ളത്. അപകടകാരിയായ പ്രതിയെ കൽ തുറുങ്കിലിട്ട് വിചാരണ ചെയ്യാൻ ജഡ്ജി എം.പി. ഷിബു ഉത്തരവിട്ടു. 2024 മാർച്ച് 3 മുതൽ റിമാൻ്റിൽ കഴിയുന്ന പ്രതിക്കാണ് കോടതി ജാമ്യം നിരസിച്ചത്. 2024 ജൂൺ 18 ന് പേട്ട പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പി പി അജിത് പ്രസാദ് ഹാജരായി.

 

. 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 363 ( ആൾ മോഷണം) , 354 ( സ്ത്രീത്വത്തെ അപമാനിക്കണെമെന്ന ഉദ്ദേശ്യത്തോടെയുള്ളെ കൈയ്യേറ്റവും ബല പ്രയോഗവും ), 354 എ ( 1 ) (ഐ) (ലൈംഗിക സമീപനം ഉൾപ്പെടുന്ന ശാരീരിക സ്പർശവും മുന്നേറ്റങ്ങളും) , 307 ( വധ ശ്രമം) എന്നീ വകുപ്പുകളും 2012 ലെ പോക്സോ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് (കെയർ ആൻ്റ് പ്രൊട്ടക്ഷൻ ) (ബാലനീതി) നിയമത്തിലെ 84 (കുട്ടിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച് അരക്ഷിതാവസ്ഥയിലാക്കൽ) എന്നീ വകുപ്പുകളും ചുമത്തിയാണ് പ്രതിയെ വിചാരണ ചെയ്തത്. 2024
ഫെബ്രുവരി 18 അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. ചാക്കയിൽ നിന്നും ശംഖുമുഖം - വേളി പോകുന്ന റോഡിൽ ചാക്ക എയർപോർട്ട് റൺവേ മതിലിന് എതിർവശവും ഓൾ സെയിൻ്റസ് കോളേജിന് പുറകു വശത്തുമായുള്ള തുറസ്സായ സ്ഥലത്ത് ടാർപോളിൻ കെട്ടി താമസിക്കുന്ന നാടോടികളായ ബീഹാറി ദമ്പതികളുടെ 4 മക്കളിൽ ഒരു കുട്ടിയായ രണ്ടു വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടു പോയത്. ദമ്പതികൾ തേൻ സംഭരിച്ച് വിൽക്കൽ , വടക്കേ ഇന്ത്യൻ ഉൽപന്നങ്ങൾ വിൽക്കൽ , വഴിയോര കച്ചവടം എന്നീ തൊഴിലുകളിലേർപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്.
18 ന് അർദ്ധ രാത്രി തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കൊച്ചുവേളി റെയിവേ സ്റ്റേഷൻ ബ്രഹ് മോസിന് സമീപമുള്ള പൊന്തക്കാട്ടിലെ ഓടയിൽ നിന്നാണ് കണ്ടെത്തിയത്. പ്രതി കുട്ടിയെ റെയിൽപ്പാളത്തിനരികിലെ കുറ്റിക്കാട്ടിലൂടെയും പാലത്തിനടിയിലൂടെയും മറ്റും കൊണ്ടു നടന്നും അവിടങ്ങളിൽ കുട്ടിയുമൊത്ത് പതുങ്ങിയിരുന്നും ലൈംഗികാതിക്രമം ചെയ്യുകയും
ലൈംഗികാതിക്രമം നടത്തവേ കുട്ടി കരഞ്ഞപ്പോൾ പ്രതി വായ പൊത്തിപ്പിടിക്കവേ കുഞ്ഞ് ഉറങ്ങി ബോധരഹിതയായി. തുടർന്ന് പിടിക്കപ്പെടുമെന്നായപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി കൃത്യ സ്ഥലത്തു നിന്നും ഒളിവിൽ പോയി. മാർച്ച് 4 ന് കൊല്ലത്തു നിന്നും പോലീസ് പിടിയിലായെന്നാണ് കേസ്.

കുഞ്ഞിൻ്റെ ജനന സർട്ടിഫിക്കറ്റ് രേഖയില്ലാത്തതിനാൽ ബീഹാറികളായ മാതാപിതാക്കളുടെ ഡിഎൻഎ പരിശോധനയിൽ ഇരുവരും കുഞ്ഞിൻ്റെ ബയോളജിക്കൽ മാതാപിതാക്കളാണെന്ന് തെളിഞ്ഞു.

സംഭവത്തിൽ പിടിയിലായ പ്രതി ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സൻകുട്ടി. മോഷണക്കേസുൾപ്പെടെ നിരവധിക്കേസിൽ പ്രതിയായ ഹസ്സൻകുട്ടി തട്ടുകടയിൽ ജോലി ചെയ്ത് റോഡരുകിലും ബീച്ചിലുമാണ് കിടന്നുറങ്ങുന്നത്.

താൻ ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോൾ ദത്തെടുത്ത് നാവായികുളത്ത് എത്തിയതാണെന്നുമാണ് പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം തമ്പാനൂരിൽ നിന്നും ആലുവയിലും അവിടെനിന്നും പളനിയിൽ പോയി തലമൊട്ടയിച്ചുവെന്നും ഇയാൾ പറയുന്നതായ കുറ്റസമ്മത
മൊഴി പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പിടികൂടിയപ്പോഴും ധരിച്ചിരുന്നത്.

അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങൾ ആണ്. കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം മുഖം മൂടി റെയിൽവേ ട്രാക്കുവഴി പോകുന്ന ഒരാളുടെ ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണമാണ് ഹസ്സൻകുട്ടിയെന്ന കബീറിലേക്ക് അന്വേഷണം എത്തിയത്. ഹസ്സൻെറ സിം കാർഡ് പരിശോധിച്ചപ്പോഴും സംഭവം നടന്ന ദിവസം രാത്രിയിൽ ഇയാൾ ചാക്കയിൽ എത്തിയെന്ന് വ്യക്തമായി. രണ്ടുവയസ്സുകാരിയെ കണ്ടെത്തിയെങ്കിലും ആരാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നത് കണ്ടെത്താനാകാതെ ആദ്യഘട്ടത്തിൽ പൊലിസ് ഇരുട്ടിൽ തപ്പുകയായിരുന്നു.

നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു. ഫെബ്രുവരി 18-ാം തീയതി രാത്രി 11ന് ശേഷം ഒരാൾ റെയിൽവേ ട്രാക്കിലൂടെ ആനയറ ഭാഗത്ത് തലയിൽ മുണ്ടിട്ടു നടന്നു പോകുന്ന ദൃശ്യങ്ങൾ കണ്ട് പൊലിസിന് സംശയം തോന്നി. പിന്നീട് ആ വഴി ദൃശ്യങ്ങൾ പരിശോധിച്ചു. ആനയറിയിലെത്തി ആൾ തലയിലെ തുണി മാറ്റി. പിന്നീട് വെൺപാലവട്ടത്ത് എത്തി.

ഒരു തട്ടുകടയ്ക്ക് സമീപം കിടന്നുറങ്ങി. രാവിലെ കെഎസ്ആർടിസി ബസ്സു കയറി തമ്പാനൂരിലെത്തി. തമ്പാനൂരിൽ നിന്നും മുഖം വ്യക്തമാകുന്ന പകൽ ദൃശ്യങ്ങൾ കിട്ടി. ജയിൽ അധികൃതകരാണ് പോക്സോ കേസിൽ ജനുവരി 12ന് പുറത്തിറങ്ങിയ ഹസ്സൻകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പൊലിസ് കുട്ടിയെ കാണാതാകുന്ന ദിവസത്തെ ചാക്ക – എയർപോർട്ട് റോഡിലെ ദൃശ്യങ്ങൾ വിശദമായ പരിശോധിച്ചത്.

പേട്ടയിൽ ട്രെയിൻ ഇറങ്ങിയ ഹസ്സൻകുട്ടി നടന്നു പോകുന്നതും ഇടയ്ക്ക് ഒരു ബൈക്കിന് പിന്നിൽ കയറി ചാക്കയിലിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇയാൾ കയറിയ ബൈക്കുകാരനെ കണ്ടെത്തി പൊലിസ് വിവരങ്ങൾ ചോദിച്ചു. ബ്രഹ്മോസിൽ ദൃശ്യങ്ങൾ നിർണായകമായി. ബ്രഹ്മോസിലെ ദൃശ്യങ്ങളിൽ ഹസ്സൻകുട്ടിയുണ്ട്. പക്ഷെ തൊട്ടടുത്ത ആൾ സെയിൻ്റ്സ് കോളജിലെ സിസിടിവിൽ ഇയാളില്ല. ഇതോടെ സമീപത്തെ വിജനമായ സ്ഥലത്തേക്ക് ഇയാൾ തിരിഞ്ഞുവെന്ന് വ്യക്തമാകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (15 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (35 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (51 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (56 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends