Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അയ്യപ്പ കോപം ഇരട്ടിക്കുന്നു... സ്വര്‍ണപ്പാളി വിവാദത്തില്‍ നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്; അയ്യപ്പ സംഗമത്തില്‍ പോയ പ്രതിഛായ വീണ്ടെടുക്കും; ശബരിമല സ്വര്‍ണപ്പാളി മോഷണത്തില്‍ ദേശീയ നേതാക്കളടക്കം പങ്കുചേര്‍ന്നുള്ള പ്രതിഷേധം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

07 OCTOBER 2025 09:21 AM IST
മലയാളി വാര്‍ത്ത

അയ്യപ്പ സംഗമത്തോടെ എന്‍എസ്എസുമായും എസ്എന്‍ഡിപിയുമായി അകന്ന കോണ്‍ഗ്രസ് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍. ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദത്തില്‍ എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി.

ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. സംഭവത്തില്‍ ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണപരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയില്‍ 1999ല്‍ ദ്വാരപാലക ശില്പത്തില്‍ സ്വര്‍ണ്ണം പൊതിഞ്ഞെങ്കില്‍ പിന്നെന്തിന് 20വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണ്ണം പൂശി. പൂശിയത് സ്വര്‍ണ്ണത്തിലോ അതോ ചെമ്പിലോ? ഹൈക്കോടതിയുടെ ഈ സംശയങ്ങളിലൂന്നിയുള്ള ചോദ്യങ്ങള്‍ വഴിതുറന്നത് ശബരിമലയില്‍ നടന്ന വലിയ തട്ടിപ്പിലേക്കെന്നാണ് നിലവില്‍ പുറത്ത് വന്ന വിവരങ്ങള്‍. വിവാദത്തില്‍ വ്യക്തത വരുത്താന്‍ എസ് പി റാങ്കിലുള്ള ചീഫ് സെക്യൂരിറ്റി ഓഫീസറെയാണ് കോടതി അന്വേഷണത്തിന് ആദ്യം നിയോഗിച്ചത്.

എന്നാല്‍ ഈ അന്വേഷണത്തിലെ ഇടക്കാല റിപ്പോര്‍ട്ടില്‍ തന്നെ ഗുരുതര കണ്ടെത്തലുകള്‍ കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനെ കോടതി നേരിട്ട് നിയോഗിച്ചത്. ഇന്ന് ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ട് ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി കോടതിയില്‍ ഹാജരാക്കി. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണോ വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്? ഉദ്യോഗസ്ഥ തല ഗൂഢാലോചന നടന്നിട്ടുണ്ടോ?

ഗുരുതര വീഴ്ചയിലേക്ക് വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ കോടതി പ്രഖ്യാപിച്ചത്. ക്രൈം ബ്രാഞ്ച് മേധാവിയായ എ ഡി ജി പി എച്ച് വെങ്കിടേശ് സംഘത്തലവന്‍. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള പൊലീസ് അക്കാദമി അസിസ്റ്റന്‍ഡ് ഡയറക്ടറായ എസ് പി എസ് .ശശിധരനെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി. സ്‌പോണ്‍സറും ദേവസ്വം ബോര്‍ഡും തമ്മിലെ മെയില്‍ ഇടപാടുകളടക്കം സംശയമുനയില്‍ ആയ സാഹചര്യത്തില്‍ സൈബര്‍ വിദഗ്ധരും ടീമിലുണ്ട്. രഹസ്യ സ്വഭാവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

കോടതി നിര്‍ദേശിച്ച അന്വേഷണ ഉദ്യോഗസ്ഥരെ ടീമിലേക്ക് വിട്ട് നല്‍കാന്‍ കഴിയുമോ എന്നത് വെള്ളിയാഴ്ചയ്ക്കകം സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. റിട്ട.ജഡ്ജി കെ ടി ശങ്കരനും ശബരിമലയിലെ സ്വര്‍ണ്ണമടക്കമുള്ള വസ്തുക്കളെ മൂല്യനിര്‍ണ്ണയത്തിന് ദേവസ്വം ബെഞ്ച് നിയോഗിച്ചിരുന്നു. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കുമെന്നും വിജിലന്‍സ് ഇന്ന് കോടതിയെ അറിയിച്ചു.

ശബരിമല സ്വര്‍ണ്ണപ്പാളി മോഷ്ടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്ക്കെതിരെ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും അതില്‍ പങ്കുചേരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ശബരിമലയില്‍ വലിയ സുരക്ഷയുണ്ടായിട്ടും സ്വര്‍ണ്ണം നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെ വിമര്‍ശിച്ച സണ്ണി ജോസഫ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പ്രതികരണം വിശ്വാസയോഗ്യമല്ലെന്നും പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ അറിയാതെ ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടപ്പെടില്ല. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, ശബരിമലയിലെ സ്വര്‍ണ്ണം നഷ്ടപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

നഷ്ടപ്പെട്ട സ്വര്‍ണ്ണം എത്രയെന്ന് കണ്ടെത്തണം. അതിന് ഉത്തരവാദികള്‍ എത്ര ഉന്നതനായാലും കടുത്ത ശിക്ഷാ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെ പി സി സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സര്‍ക്കാര്‍ തലത്തിലുള്ള ദുസ്വാധീനമാണ് തട്ടിപ്പുകള്‍ക്ക് അവസരം ഒരുക്കിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെന്നും സണ്ണി ജോസഫ് പറഞ്ഞു.

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി വി എന്‍ വാസവന്‍. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. കോടതിയില്‍ വിശ്വാസം അര്‍പ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. ഇതിലടക്കം അന്വേഷണം നടക്കട്ടെ. ആര് എന്ത് കട്ടുകൊണ്ട് പോയാലും പിടികൂടുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും വി എന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയുടെ പേരില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പണപ്പിരിവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദ്വാരപാലക ശില്‍പം സ്വര്‍ണം പൂശുന്നതിനായി ബെംഗളൂരുവിലെ വ്യവസായിയായ അജികുമാര്‍ 35 ലക്ഷം രൂപ മുടക്കിയെന്ന് സഹോദരന്‍ അനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അജികുമാര്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. കോവിഡിനെ തുടര്‍ന്ന് 2020ല്‍ അജികുമാര്‍ മരിച്ചു. കൂടാതെ ദ്വാരപാലക ശില്പങ്ങള്‍ ശബരിമലയിലേക്ക് കൊണ്ടുപോകും വഴി മൂവാറ്റുപുഴയിലെ പെരളിമറ്റത്ത് സൂക്ഷിച്ചതായും സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദ്വാരപാലക ശില്പങ്ങള്‍ ചെന്നൈയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിച്ചശേഷം അവിടെ നിന്നാണ് മൂവാറ്റുപുഴയില്‍ കൊണ്ടുവന്നത്. പണം മുടക്കിയ അജികുമാറിന്റെ കുടുംബ വീട് ഇവിടെയാണ്. ഒരു രാത്രിയും ഒരു പകലും ദ്വാരപാലക ശില്‍പങ്ങള്‍ ഇവിടെ പൂജകള്‍ക്കായി സൂക്ഷിച്ചു. അതിനുശേഷം കോട്ടയത്തെ പള്ളിക്കത്തോട് കൊണ്ടുപോയി. അവിടെ നിന്നാണ് സന്നിധാനത്തേക്ക് കൊണ്ടുപോയത്. വ്യവസായിയായ അജികുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദത്തിന്റെ പേരിലാണ് ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം പൂശാന്‍ 35 ലക്ഷം രൂപ അജികുമാര്‍ മുടക്കിയതെന്നും സഹോദരന്‍ അനില്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നല്‍കി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങള്‍ നടന്നതിന്റെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. മുന്‍ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടനിലക്കാരന്‍. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.

ശബരിമലയുടെ പേരില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പണപ്പിരിവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദ്വാരപാലക ശില്‍പം സ്വര്‍ണം പൂശുന്നതിനായി ബെംഗളൂരുവിലെ വ്യവസായിയായ അജികുമാര്‍ 35 ലക്ഷം രൂപ മുടക്കിയെന്ന് സഹോദരന്‍ അനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അജികുമാര്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. കോവിഡിനെ തുടര്‍ന്ന് 2020ല്‍ അജികുമാര്‍ മരിച്ചു. കൂടാതെ ദ്വാരപാലക ശില്പങ്ങള്‍ ശബരിമലയിലേക്ക് കൊണ്ടുപോകും വഴി മൂവാറ്റുപുഴയിലെ പെരളിമറ്റത്ത് സൂക്ഷിച്ചതായും സഹോദരന്‍ പറഞ്ഞു.

ദ്വാരപാലക ശില്പങ്ങള്‍ ചെന്നൈയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിച്ചശേഷം അവിടെ നിന്നാണ് മൂവാറ്റുപുഴയില്‍ കൊണ്ടുവന്നത്. പണം മുടക്കിയ അജികുമാറിന്റെ കുടുംബ വീട് ഇവിടെയാണ്. ഒരു രാത്രിയും ഒരു പകലും ദ്വാരപാലക ശില്‍പങ്ങള്‍ ഇവിടെ പൂജകള്‍ക്കായി സൂക്ഷിച്ചു. അതിനുശേഷം കോട്ടയത്തെ പള്ളിക്കത്തോട് കൊണ്ടുപോയി. അവിടെ നിന്നാണ് സന്നിധാനത്തേക്ക് കൊണ്ടുപോയത്. വ്യവസായിയായ അജികുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദത്തിന്റെ പേരിലാണ് ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം പൂശാന്‍ 35 ലക്ഷം രൂപ അജികുമാര്‍ മുടക്കിയതെന്നും സഹോദരന്‍ അനില്‍ പറഞ്ഞു.

ശബരിമലയിലെ വാതില്‍ പാളി കോട്ടയത്തെ ക്ഷേത്രത്തിലും എത്തിച്ചിരുന്നതായി വിവരങ്ങള്‍
കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിലെ ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തിലും ശബരിമലയിലെ വാതില്‍ പാളി എത്തിച്ചിരുന്നതായി വിവരങ്ങള്‍. 2019 മാര്‍ച്ച് 10നാണ് എത്തിച്ചത്. ക്ഷേത്രത്തില്‍ അന്ന് പൂജകള്‍ നടന്നിരുന്നു. കൂടാതെ അന്ന് ക്ഷേത്രത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജയറാം ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നതായും ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അന്ന് നടന്ന പൊതുസമ്മേളനതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറും പങ്കെടുത്തു. 2019ല്‍ രഥ ഘോഷയാത്രയായിട്ടാണ് സ്വര്‍ണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ വാതില്‍ പാളികള്‍ ശബരിമലയില്‍ എത്തിച്ചത്. വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണവും നല്‍കിയിരുന്നു. എരുമേലി വഴി പമ്പയിലേക്കാണ് എത്തിച്ചത്. പമ്പയിലെ സ്‌ട്രോങ്ങ് റൂമില്‍ ഒരു ദിവസം വെക്കുകയും ചെയ്തിരുന്നതായി ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇളംമ്പള്ളി ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തിലെ ഭരണസമിതിയുടെ സെക്രട്ടറി ആയിരുന്നു സി കെ വാസുദേവന്‍.

സ്വര്‍ണ്ണപ്പാളി തട്ടിപ്പില്‍ സമഗ്ര അന്വേഷണമാണ് വേണ്ടതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. അവധി കഴിഞ്ഞ് ഹൈക്കോടതി തുറക്കുന്ന ദിവസം തന്നെ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടും. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രശാന്ത് പറഞ്ഞു.1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കട്ടെയെന്നും പ്രശാന്ത് പറഞ്ഞു.

ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ തന്നെ സത്യം തെളിയും. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടുതല്‍ തട്ടിപ്പിന്റെ കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. തുടക്കം മുതല്‍ തന്നെ ഈ ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ മാറ്റി നിര്‍ത്തിയിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് നല്ല സ്ഥാപനം തന്നെയാണ്. പണ്ടുണ്ടായിരുന്ന അവതാരങ്ങളില്‍ പത്തിലൊന്നു പോലും ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്ന് സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമല സ്വര്‍ണപ്പാളിയുടെ പേരില്‍ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലില്‍ പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. മാധ്യമങ്ങള്‍ തന്നെ ക്രൂശിക്കുകയാണ്. തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊരു വ്യക്തിത്വമുണ്ട്. തകര്‍ക്കാവുന്നതിന്റെ പരമാവധി തകര്‍ത്തെന്നും ഇനി പറയാനുള്ളത് കോടതിയില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറയാനുള്ളതോ കോടതിയില്‍ പറയുമെന്ന പ്രതികരിച്ച ഉണ്ണികൃഷ്ണന്‍ പോറ്റി, വിജിലന്‍സ് നോട്ടീസ് നല്‍കിയോ എന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാതെ വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റി. രജിസ്റ്ററില്‍ രേഖപ്പെടുത്താതെ വഴിപാട് വസ്തുക്കള്‍ എങ്ങനെ ശബരിമലയില്‍ നിന്നും പുറത്തേക്ക് കൊണ്ടു പോയി എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് ഞാന്‍ മറുപടി പറയേണ്ടതില്ലെന്നും ദേവസ്വം ഉദ്യോഗസ്ഥരാണ് അതിന് ഉത്തരം നല്‍കേണ്ടത് എന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മറുപടി. വാസുദേവന്‍ 21 ന് പീഠം വീട്ടിലെത്തിച്ചിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ലെന്ന ചോദ്യത്തിനും മാധ്യമങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മറുപടി. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നു. ചെന്നൈയില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണപ്പാളിയുടെ തൂക്കം നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിന് അക്കാര്യം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയോട് ചോദിക്കണം എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉത്തരം.

ശബരിമലയെ മുന്‍നിര്‍ത്തി സ്‌പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വ്യാപകമായ പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ഭക്തിയുടെ മറവിലായിരുന്നു പണപ്പിരിവ്. ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയും പോറ്റിക്കുണ്ടായിരുന്നു. മേല്‍ശാന്തിയുടെ സഹായിയായി വന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്‌പോണ്‍സറായി മാറിയ ചരിത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കുള്ളത്. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തല്‍. ശബരിമലയില്‍ സ്വര്‍ണം പൂശുന്നതിനും അന്നദാനത്തിനുമൊക്കെയായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പോറ്റി വ്യാപകമായി പരിവ് നടത്തിയതിന്റെ വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു. ശബരിമലയില്‍ സര്‍വ്വ സ്വാതന്ത്ര്യമുണ്ടായിരുന്ന ഉണ്ണികൃഷണന്‍ പോറ്റിക്ക് ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടായിരുന്നു. ചട്ടങ്ങള്‍ മറികടന്ന് സ്വര്‍ണപാളികള്‍ ബംഗളൂരുവിലെത്തിയതും പിണപ്പിരിവിന് വേണ്ടിയാണോയെന്ന് സംശയിക്കുന്നുണ്ട്. ഭക്തി മറയാക്കി പണപ്പിരിവ് നടത്താന്‍ ഉന്നതരുമായുള്ള ചിത്രങ്ങള്‍ വരെ ദുരൂപയോഗം ചെയ്തുവെന്നാണ് സംശയം.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (24 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends