ശബരിമല സ്വർണപാളി വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് ഉദ്യോഗസ്ഥർ ഇന്ന് സന്നിധാനത്ത് ... ദേവസ്വം വിജിലൻസിന്റെ നേതൃത്വത്തിൽ രാവിലെ എട്ടിന് ശേഷം സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

ശബരിമല സ്വർണപാളി വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് ഉദ്യോഗസ്ഥർ ഇന്ന് സന്നിധാനത്ത് എത്തി. ദേവസ്വം വിജിലൻസിന്റെ നേതൃത്വത്തിൽ രാവിലെ എട്ടിന് ശേഷം സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കുന്നതാണ്. അടിയന്തിര ദേവസ്വം ബോർഡ് യോഗം ഇന്നും നാളെയുമായി ചേരും.
ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിലോ ദ്വാരപാലക ശിലാപ-ീഠത്തിന്റെ കാര്യത്തിലോ സർക്കാരിന് പങ്കില്ലെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു . ശബരിമലയിൽ വികസനം കൊണ്ടുവരിക, അയ്യപ്പഭക്തർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്തുക തുടങ്ങിയവയാണ് സർക്കാർ ചെയ്യുന്നത്. എന്നാൽ വിവാദങ്ങളുമായി സർക്കാരിനെ ബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും മന്ത്രി പറഞ്ഞു.
നാലുകിലോ സ്വർണം അടിച്ചുമാറ്റി എന്നൊക്കെയാണ് അവർ നിയമസഭയിലും പറഞ്ഞത്. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് അവർ മാപ്പുപറയണം. 2019ൽ ഉണ്ണികൃഷ്‌ണൻ പോറ്റിയെ അറ്റകുറ്റപ്പണിക്കായി സ്വർണപാളി ഏൽപിച്ചതാണ് വിഷയം. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പരിശോധിക്കട്ടെ. 1998ൽ വിജയ് മല്യ നൽകിയ സ്വർണത്തിന്റെ തൂക്കം രേഖപ്പെടുത്തിയത് പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ്. പിന്നീടാണ് കോടതി വിധി പ്രകാരം ദേവസ്വം ഉദ്യോഗസ്ഥർക്ക് ചുമതലയായത്. 1998മുതലുള്ളവ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത് അതിനാലാണ്.
"
https://www.facebook.com/Malayalivartha






















