Widgets Magazine
07
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...


500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...


അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...


പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...


നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു...ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

മൈനർ പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്സ് റാക്കറ്റ് കേസ് ... രശ്മി നായരടക്കം 13 പ്രതികൾ കുറ്റം ചുമത്തലിന് 10 ന് ഹാജരാകാൻ പോക്സോ കോടതിയുടെ അന്ത്യശാസനം

07 OCTOBER 2025 01:26 PM IST
മലയാളി വാര്‍ത്ത

മൈനർ പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്സ് റാക്കറ്റ് കേസിൽ ചുംബന സമര നായിക രശ്മി നായരടക്കം 13 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ തലസ്ഥാന പോക്സോ കോടതി അന്ത്യശാസനം നൽകി. ഹാജരാകാൻ അനവധി അവസരങ്ങൾ നൽകിയിട്ടും പ്രതികൾ ഹാജരാകാത്തതിനാലാണ് 10 ന് ഹാജരാകാൻ അന്ത്യശാസനം നൽകിയത്.

 

കൊച്ചു സുന്ദരികൾ എന്ന പേരിൽ വെബ്സൈറ്റ് പ്രവർത്തിപ്പിച്ച് പെൺവാണിഭം നടത്തിയ സംഘാംഗങ്ങളായ കാസർഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ , കൊള്ളസംഘത്തലവനുമായ അക്ബർ എന്ന അബ്ദുൾ ഖാദർ (31) , ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30) , പാലക്കാട് സ്വദേശി ആശിഖ് (34) , മൈനർ പെൺകുട്ടികളെ എത്തിച്ച ബാംഗ്ളൂർ സ്വദേശിയായ ബ്രോക്കർ ലിനീഷ് മാത്യു (35) , ചുംബന സമര സംഘാടകരായ കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആർ.നായർ (27) , ഭർത്താവ് രാഹുൽ പി.എസ് എന്ന രാഹുൽ പശുപാലൻ (29) , കാസർഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21) , വിളപ്പിൽശാല സ്വദേശി സുൽഫിക്കർ (31) , താമരശ്ശേരി സ്വദേശി അച്ചായൻ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30) , എറണാകുളം സ്വദേശി ദിലീപ് ഖാൻ (31) , താമരശ്ശേരി സ്വദേശി ജോയ്ൽസ് ജോസഫ് (30) എന്നിവരാണ് ഓൺലൈൻ സെക്സ് റാക്കറ്റ് കേസിലെ ഒന്നു മതൽ പതിമൂന്ന് വരെയുള്ള പ്രതികൾ.

ചുംബന സമര സംഘാടകരായ രാഹുൽ പശുപാലനും രശ്മി. ആർ. നായരും കേസിൽ അഞ്ചും ആറും പ്രതികളാണ്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്താനായാണ് പ്രതികൾ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷൻസ് വിചാരണ കേസായതിനാൽ ക്രൈം ബ്രാഞ്ചു കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് കുറ്റം ചുമത്തുന്നത്.

 


ബാംഗ്ളൂരിൽ നിന്ന് മൈനർ പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികൾക്കെതിരെ കർണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുൽ പശുപാലൻ 14 മാസവും രശ്മി. ആർ. നായർ 10 മാസക്കാലവും ജയിലിൽ റിമാന്റിൽ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കർണ്ണാടക ഹൈക്കോടതിയും കേസുകളിൽ ജാമ്യം അനുവദിച്ചത്.


2015 ജനുവരി - നവംബർ മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം സൈബർ സെല്ലിന് ഓൺലൈൻ പെൺവാണിഭത്തെപ്പറ്റി ലഭിച്ച പരാതിയിലാണ് ആദ്യ അന്വേഷണം നടന്നത്. കുട്ടികളോട് ലൈംഗിക ആകർഷണവും ആസക്തിയുമുണ്ടാക്കുന്ന ഫേസ് ബുക്കിലെ പെഡോഫൈൽ (pedofile) പേജായ കൊച്ചു സുന്ദരികൾ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്മിൻ സൗദി അറേബ്യയിലായതിനാലും സൈബർ സെൽ പരാതിയിലെ തുടർ നടപടികൾ അവസാനിപ്പിച്ച് ഫയൽ ക്ലോസ് ചെയ്തു.


എന്നാൽ രണ്ടാമത് വീണ്ടും പരാതിയുയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ ക്രൈം 34 / 2015 നമ്പരായി സൈബർ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് ' ഓപ്പറേഷൻ ബിഗ്ഡാഡി ' എന്ന പേരിൽ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫെയ്സ് ബുക്ക് ഗ്രൂപ്പായ ' സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് മല്ലൂസ് ' (sexually frustrated Mallus) ( ലൈംഗിക നിരാശരായ ( മോഹഭംഗം സംഭവിച്ച ) മലയാളികൾ ) എന്ന ഗ്രൂപ്പിലെ ഒരംഗമെന്ന നിലയിലാണ് ഒരാൾ പരാതിപ്പെട്ടത്. ഫെയ്സ് ബുക്കിൽ പെട്ടെന്ന് ആവിർഭവിച്ച് പൊന്തി വന്ന ' കൊച്ചു സുന്ദരികൾ ' എന്ന പേജ് സൈറ്റിനെക്കുറിച്ചാണ് വീണ്ടും പരാതി വന്നത്.


പുതുമുഖ നടിമാരെ തേടുന്ന റിക്രൂട്ട്മെന്റ് സൈറ്റായ 'ലൊക്കാന്റോ' (Locanto) യിൽ കേരളം അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളിൽ ഉൾപ്പെടുത്തിയാണ് പ്രതികൾ പെൺവാണിഭത്തിന് കളമൊരുക്കിയത്. ' കൊച്ചു സുന്ദരികൾ ' എന്ന സൈറ്റുണ്ടാക്കി ആ പേജിൽ അക്ബർ വിവിധ മൊബൈൽ ഫോൺ നമ്പരുകൾ രേഖപ്പെടുത്തി ഒമ്പത് പരസ്യങ്ങൾ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മൂന്ന് സിവിലിയൻസിനെക്കൊണ്ട് ( സായുധ സേനയിൽ അംഗമല്ലാത്ത സാധാരണ പൗരൻമാരെക്കൊണ്ട് ) മൂന്ന് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചു. ലൊക്കാന്റോ സൈറ്റിലുള്ള കേരള സംസ്ഥാനം അടിസ്ഥാനമായി പരസ്യങ്ങൾ ചെയ്യുന്ന വ്യക്തികളുമായി ചാറ്റിങ്ങ് തുടങ്ങി. അങ്ങനെ ക്രൈംബ്രാഞ്ചിന് അക്ബറുമായി ബന്ധപ്പെടാൻ സാധിച്ചു.


ഒമ്പത് പരസ്യങ്ങളിൽ കാണപ്പെട്ട വിവിധ നമ്പരുകളിൽ നിന്നും ഒരു നമ്പരിൽ ക്രൈം ബ്രാഞ്ച് ഇടപാടുകാരെന്ന വ്യാജേന വിളിച്ചു. തങ്ങളുടെ മുതലാളികളായ രണ്ടു പേർ ഉത്തർപ്രദേശിൽ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്നും വിഴിഞ്ഞത്ത് ഭൂമിയിടപാടിനാണ് വരുന്നതെന്നും അറിയിച്ചു. തങ്ങൾക്ക് അഞ്ച് പെൺകുട്ടികളെ ആവശ്യമുണ്ടെന്നും അതിൽ ഒരു പെൺകുട്ടി മൈനറും മറ്റൊന്ന് മോഡലുമായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഉടൻ അക്ബർ സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിച്ചുള്ള രശ്മി നായരുടെ മേനി കാട്ടുന്ന ബിക്കിനിയിലുള്ള (അൽപ സ്നാന വസ്ത്രം ധരിച്ച) ചൂടേറിയ നഗ്ന രംഗങ്ങൾ അയക്കാൻ തുടങ്ങി. രശ്മിക്ക് എൺപതിനായിരം രൂപ അക്ബർ ആവശ്യപ്പെട്ടു. വിലപേശലിൽ അമ്പതിനായിരം - അറുപതിനായിരം രൂപയ്ക്ക് രശ്മിയുടെ ഇടപാട് ഉറപ്പിച്ചു. കന്യകമാരായ മൈനർ പെൺകുട്ടികൾക്ക് ഒന്നര ലക്ഷം രൂപ വീതം അക്ബർ ആവശ്യപ്പെടുകയും ചെയ്തു. ഡ്യൂപ്പിനെക്കൊണ്ട് വന്ന് വയസ്സ് കുറച്ച് പറഞ്ഞാൽ തങ്ങൾക്ക് എങ്ങനെ അറിയാൻ പറ്റുമെന്ന് ചേദിച്ചപ്പോൾ ആധാർ കാർഡ് സഹിതം മൈനർ പെൺകുട്ടികളെ എത്തിക്കാമെന്ന് അക്ബർ ഉറപ്പ് നൽകുകയായിരുന്നു. രാഹുലും രശ്മിയും കൂടുതൽ പെൺകുട്ടികളെ ഏർപ്പാടാക്കുമെന്നും അക്ബർ പറഞ്ഞു. മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ചു.

 


കരാർ വ്യവസ്ഥ പ്രകാരം ബാംഗ്ളൂർ നിവാസിയായ ബ്രോക്കർ ലിനീഷ് മാത്യു 16 ഉം 17 ഉം വയസ്സുള്ള സഹോദരിമാരായ രണ്ടു മൈനർ പെൺകുട്ടികളുമായി ബംഗ്ളുരുവിൽ നിന്ന് വിമാന മാർഗ്ഗം കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടായ നെടുമ്പാശേരി വിമാനത്താവളത്തിൽ 2015 നവംബർ 18 ഉച്ചയ്ക്ക് 2.17 ന് പറന്നിറങ്ങി. നേരത്തേ തന്നെ എയർപോർട്ടിൽ നിലയുറപ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ലിനീഷിനെയും രണ്ടു പെൺകുട്ടികളെയും വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ കസ്റ്റഡിയിലെടുത്തു.

 


എയർപോർട്ടിന് സമീപമുള്ള ലോഡ്ജിൽ ലീനീഷിന് വേണ്ടി മുറിയെടുത്ത് കാത്തിരുന്ന അക്ബറിനെ വൈകിട്ട് 6 മണിയോടെ അറസ്റ്റ് ചെയ്തു. അതേ സമയം ഒരു മൈനർ പെൺകുട്ടിയുമായി കാറിൽ വന്ന മൂന്നു പേർ പോലീസിനെക്കണ്ട മാത്രയിൽ കാറുമായി മുങ്ങി.

 


അക്ബറും ലിനീഷും രണ്ടു മൈനർ പെൺകുട്ടികളും അതേ ഹോട്ടലിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരിക്കേ രാത്രി 11 മണിയോടെ അക്ബറിന്റെ മൊബൈൽ ഫോണിലേക്ക് രശ്മിയുടെ ഒരു എസ്.എം.എസ് എത്തി. ' എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും ഇന്ന് ജോലി ഇല്ലേ ' യെന്നും ചോദിച്ചായിരുന്നു രശ്മി സന്ദേശം അയച്ചത്. ക്രൈംബ്രാഞ്ച് നിർദേശ പ്രകാരം അക്ബർ രശ്മിയോട് ഹോട്ടലിൽ വരാനാവശ്യപ്പെട്ടു. കുറച്ച് സമയത്തിനകം രശ്മിയും രാഹുലും അവരുടെ കുട്ടിയുമായി ഹോട്ടലിൽ എത്തി. തുടർന്ന് എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി ജയിലിലേക്ക് റിമാൻറ് ചെയ്തു. മൈനർ പെൺകുട്ടികളെ കോടതിയുത്തരവ് പ്രകാരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി പാർപ്പിച്ചു. ശിശുക്കളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി.

 


രാഹുൽ രശ്മിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും ഇടപാടുകൾക്ക് സഹായിയായും കാര്യസ്ഥനായും പ്രവർത്തിച്ചതായും പണത്തിന് വേണ്ടി രശ്മിയെ കൊണ്ടു പോകുന്നതായും പ്രോസ്റ്റിറ്റ്യൂഷനിൽ നിന്ന് ലഭിക്കുന്ന പണത്തിൽ നിന്നും പങ്ക് പറ്റുന്നതായും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. രാഹുൽ ഫെയ്സ് ബുക്ക് ഊർജിതമായി ഉപയോഗിച്ച് രശ്മിയുടെ അൽപ സ്നാന വസ്ത്രം ധരിച്ച നഗ്ന ഫോട്ടോകൾ അപ് ലോഡ് ചെയ്ത് രശ്മിക്ക് വേണ്ടി ഓൺലൈൻ പെൺവാണിഭത്തിനായുള്ള ഒരു പ്രതിച്ഛായ സൃഷ്ടിച്ചെടുത്തതായും എല്ലാം ബിസിനസ്സിന്റെ പുരോഗതിക്ക് വേണ്ടിയാണന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. അതിനാലാണ് അസാന്മാർഗ്ഗിക പ്രവർത്തനം (തടയൽ) നിയമം രാഹുലിന് മേൽ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. ഏഴ് മാസമായി തങ്ങൾ ഓൺലൈൻ പെൺവാണിഭം നടത്തുന്നതായ രാഹുലിന്റെ കുറ്റസമ്മത മൊഴിയും ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊച്ചി മറൈൻ ഡ്രൈവിലും മറ്റുമായി 2014 ൽ നടത്തിയ ( കിസ് ഓഫ് ലവ് ) ചുംബന സമരത്തിന് നേതൃത്വം കൊടുത്ത് ചുക്കാൻ പിടിച്ചത് രാഹുലും രശ്മിയുമായിരുന്നു. തുടർന്ന് ഓൺലൈൻ സെക്സ് റാക്കറ്റ് ബിസിനസ്സിലേക്ക് കടക്കുകയായിരുന്നു. കിസ് ഓഫ് ലവിലും രാഹുലിനും രശ്മിക്കും ജയ് വിളിച്ചവർ ഓൺ ലൈൻ വാണിഭം പുറത്തായതോടെ മധുരിച്ച് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാത്ത സ്ഥിതിയിലായി.

 


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി (ക്രിമിനൽ ഗൂഢാലോചന) , 366 എ (മൈനറായ പെൺകുട്ടിയെ അവിഹിത സംഗത്തിന് കൈവശപ്പെടുത്തൽ) , 370 (1) ( പെൺകുട്ടികളെ കടത്തിക്കൊണ്ടു വന്ന് രഹസ്യമായി താമസിപ്പിച്ച് പെൺവാണിഭം നടത്തൽ) , 212 (കുറ്റക്കാരെ ഒളിവിൽ പാർപ്പിക്കൽ) , 34 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുളള കൂട്ടായ്മ) എന്നീ വകുപ്പുകളും 2012 ലെ പോക്സോ (ലൈംഗിക കുറ്റ കൃത്യങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം) നിയമത്തിലെ വകുപ്പുകളായ 13 (ബി) , (സി) , 14 എന്നീ വകുപ്പുകളും അനാശാസ്യ പ്രവർത്തനം (തടയൽ) നിയമത്തിലെ വകുപ്പുകളായ 4 (1) , 2 (എ), (ബി) , (സി) , 5 (എ), (ബി), (സി) എന്നീ വകുപ്പുകളും വിവര സാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കോടതി സെഷൻസ് കേസെടുത്തത്.


2019 നവംബർ 23 നാണ് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  (11 minutes ago)

"അമ്മച്ചീടെ വയറ്റിലുണ്ടാക്കാൻ രാഹുൽ പാലക്കാടെന്ന്" DYFI-യുടെ കുരു പൊട്ടി ഒലിക്കുന്നു രാഹുലിസത്തിൽ വിറയ്ക്കും  (26 minutes ago)

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി  (35 minutes ago)

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കായി അമൃത ആശുപത്രി 'അമൃത സ്പർശം 2025'  (35 minutes ago)

കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം: ആക്രമണം ഉണ്ടായത് വനവിഭവങ്ങൾ ശേഖരിക്കാൻ ഇറങ്ങിയ വഴിയിൽ...  (41 minutes ago)

മന്ത്രി ഗണേശ് കുമാറിന്റെ പരിഷ്‌കാരങ്ങള്‍ ചരിത്ര നേട്ടത്തിലേക്ക്  (47 minutes ago)

ചൂര മീനിന്റെ ആ കറുത്ത ഭാഗം നിങ്ങൾ കഴിക്കാറുണ്ടോ..? അറിയാം ഗുണദോഷങ്ങൾ  (49 minutes ago)

ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്സ് കേരളത്തില്‍: ദൈവത്തിന്‍റെ സ്വന്തം നാട് മനംകുളിര്‍പ്പിച്ചെന്ന് ജോണ്ടി റോഡ്സ്; വീണ്ടുമെത്താനുള്ള ക്ഷണവുമായി മന്ത്രി മുഹമ്മദ് റിയാസ്...  (51 minutes ago)

കണ്ണൂരില്‍ വയോധികനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് യുവാക്കളുടെ സംഘം  (54 minutes ago)

സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ, മെസിയെ വരവേൽക്കാൻ കേരളം തയ്യാറാകുന്നു  (54 minutes ago)

ഗണേഷ് കുമാർ രാഹുലിനൊപ്പം DYFI-ചമ്മി നാറി...! കിളിപറന്ന് മുഖ്യൻ സതീശനും പെട്ടു...!  (56 minutes ago)

'അവൾ ശല്യക്കാരിയാ സാറേ'; കാർപോർച്ചിൽ നിന്ന് കാർ കഴുകുമ്പോൾ ജെസി വാക്കത്തികൊണ്ട് സാമിനെ വെട്ടി; പിന്നെ നടന്നത്; കൂസലില്ലാതെ കൊലപാതകം വിവരിച്ച് സാം കെ.ജോർജ്ജ്  (1 hour ago)

ദാദാസാഹേബ് ഫാൽക്കെ അവാ‌ർഡ്‌;മോഹൻലാലിന് കരസേനയുടെ ആദരവ്, സ്വീകരിച്ചത് ഡൽഹിയിലെത്തി  (1 hour ago)

സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്  (1 hour ago)

കരസേനയുടെ ആദരവ് സ്വീകരിച്ച് മോഹന്‍ലാല്‍  (1 hour ago)

Malayali Vartha Recommends