1.65 കോടിയുടെ സ്വർണമിശ്രിതം കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ...

കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 1.65 കോടിയുടെ സ്വർണമിശ്രിതം ഉപേക്ഷിക്കപ്പെട്ടനിലയിൽ. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമിശ്രിതമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
അന്താരാഷ്‌ട്ര ടെർമിനലിലെ ആഗമന ഹാളിലെ വേസ്റ്റ് ബിന്നിൽനിന്നാണ് 1.7 കിലോയുടെ സ്വർണസംയുക്തം കണ്ടെടുത്തത്. വേസ്റ്റ് ബിൻ വ്യത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളാണ് സ്വർണമടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയത്.
കസ്റ്റംസ് സംഘം പരിശോധന നടത്തി സ്വർണം കസ്റ്റഡിയിലെടുത്തു. ദുബായിൽ നിന്നെത്തിയ യാത്രക്കാരനാണ് സ്വർണം വേസ്റ്റ് ബിന്നിൽ ഇട്ടതെന്നു കരുതുന്നു. പിടിക്കപ്പെടുമെന്നു കരുതി ഉപേക്ഷിച്ചതോ വിമാനക്കമ്പനി ജീവനക്കാരെ സ്വാധീനിച്ച് പുറത്തുകടത്താനായി സൂക്ഷിച്ചതോ ആകാമെന്നും കരുതുന്നു. അന്വേഷണം കസ്റ്റംസ് പ്രിവന്റീവിന് കൈമാറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























