ഇരട്ടച്ചങ്കല്ല അങ്ങേര്‍ക്ക് ഓട്ടച്ചങ്ക് ; സഭയുടെ നടുത്തളത്തില്‍ പിണറായിക്കിട്ട് പൊട്ടിച്ച് വി ഡി സതീശന്

നിയമസഭയുടെ നടുത്തളത്തിലിട്ട് സതീശന്‍ പൊട്ടിച്ചതിന്റെ ബാക്കി പുറത്ത് നിന്നും മേടിച്ച് കൂട്ടി പിണറായി. ഇങ്ങേര് ഇരട്ടച്ചങ്കനല്ല ഓട്ടച്ചങ്കന്‍ ശബരിമലയില്‍ ഇപ്പോള്‍ പുളുത്തും. കഴിഞ്ഞ ഒമ്പത് കൊല്ലം മുഖ്യമന്ത്രി കസേരയില്‍ വാഴ പോലെ കുത്തിയിരിക്കുവല്ലെ എന്നിട്ടും അറിഞ്ഞില്ലേ ശബരിമലയിലെ കൊള്ള. എന്നിട്ടാണ് സ്വര്‍ണം കട്ടവന്മാരെ ഉടനെ തൂക്കുമെന്ന് ഡയലോഗ് അടിക്കുന്നത്. അയ്യപ്പ സംഗമം നടത്തി വോട്ടും വാങ്ങി പെട്ടിലിട്ട് മൂന്നാം സീസണ്‍ മോഹിച്ചവര്‍ ഇനി മേലോട്ട് നോക്കിയിരുന്നോ. സാക്ഷാല്‍ അയ്യപ്പന്‍ തന്ന പണിയാ മേടിച്ച് എകെജി സെന്ററിന്റെ അട്ടത്ത് വെച്ചോളാന്‍ പിണറായിക്ക് വായടപ്പിക്കുന്ന മറുപടി. പ്രതിപക്ഷത്തെ കൂട്ടമായ് കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് വന്ന ഭരണപക്ഷം ഇന്ന് അടിയിരന്നു വാങ്ങി. അതിന്റെ ബാക്കിയാണ് സൈബറിടത്തില്‍ പൊട്ടിക്കൊണ്ട് ഇരിക്കുന്നത്. ഒരു പുകമറയേയും ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഒരുകാലത്തും കുറ്റവാളികളെ സംരക്ഷിക്കില്ല. ആരുതെറ്റ് ചെയ്താലും അവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയാണ് തങ്ങള്‍ക്കുള്ളത്. ഈ കൈകള്‍ ശുദ്ധമാണ് സ്ഥിരം ഓഞ്ഞ ഡയലോഗും ഇറക്കി വന്നതായിരുന്നു പിണറായി. പക്ഷെ ഏറ്റില്ല പ്രതിപക്ഷ നേതാവ് ഇന്ന് കട്ട ഫോമില്‍ ആയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഭരണപക്ഷം എടുത്ത് കുടഞ്ഞതിന്റെ ചൊരുക്കും സതീശന് ഉണ്ട്. കിട്ടിയ അവസരത്തില്‍ എല്ലാത്തിനും കണക്ക് തീര്‍ത്ത് കൊടുത്തു.
ഒരു രണ്ടാം നിയമസഭ തല്ലിപ്പൊളിക്കല്‍ വക്കില്‍ വരെ എത്തിയിരുന്നു ഭരണ പ്രതിപക്ഷ പോര്. ശിവന്‍ കുട്ടി മുണ്ടൊക്കെ മടക്കി കുത്തി നിന്നതാ പക്ഷെ പിണറായി തടഞ്ഞു. വെറുതെ കേറിച്ചെന്ന് മേടിക്കണ്ട അവന്മാര്‍ പ്രിപ്പേര്‍ഡ് ആയിട്ടാണ് വന്നതെന്ന് പറഞ്ഞതോടെ ശിവന്‍കുട്ടി പൊടിക്ക് അടങ്ങിയത്. ഇതുവരെ കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ഇരന്ന് മേടിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് അയ്യപ്പന്‍ പ്രതിപക്ഷത്തിന്റെ പക്ഷത്ത് ശബരിമലയിലെ കൊള്ള എടുത്തിട്ട് പ്രതിപക്ഷം പൊളിച്ചടുക്കി ചത്തുവീണ് ഭരണപക്ഷം. ഭരണപക്ഷത്ത് ആയതുകൊണ്ട് ഞാന്‍ മുണ്ട് പൊക്കുന്നില്ല ഇല്ലേല്‍ കാണാരുന്നു നീയൊക്കെ ഓടിയേനെ. ഈ ലൈനിലായിരുന്നു മന്ത്രി ശിവന്‍ കുട്ടി. നിയമസഭയിലെ ബഹളം കണ്ട് മലയാളി ഞെട്ടി. തെറിവിളി കൂട്ടയടി പഞ്ഞിക്കിടല്‍. ജയിപ്പിച്ച് വിട്ടവര്‍ പരസ്പരം ചെളിവാരിയെറിയുന്നു. സതീശന്‍ ഇന്ന് ഫോമിലായിരുന്നു. പിണറായിയെ അടിച്ച് കുടഞ്ഞ് സഭയുടെ നടുത്തളത്തില്‍ വിരിച്ചു.
സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ചില ബാനറുകളുയര്‍ത്തി. എന്നാല്‍, അതിന് പിന്നില്‍ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള മുദ്രവാക്യമാണതെന്നും പറഞ്ഞ് മുഖ്യമന്ത്രി തടിതപ്പി. എന്താ പിണറായി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പേടിയാണോ. ഉമ്മന്‍ ചാണ്ടി ഭരിച്ചിരുന്ന കാലത്ത് എന്ത് ആരോപണം വന്നാലും സിബിഐ അന്വേഷണം വേണമെനന് പറഞ്ഞവരല്ലെ നിങ്ങള്‍. എന്താ നിങ്ങളുടെ കാലത്തെ ആരോപണങ്ങള്‍ക്ക് സിബിഐ അന്വേഷണം വേണ്ടേ. കൈകള്‍ ശുദ്ധമാണന്നല്ലെ പറഞ്ഞത് പിന്നെ എന്തിന് സിബിഐ അന്വേഷണം ഭയക്കണം. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞല്ലോ സിബിഐ അന്വേഷണം നടത്തിക്കോളാന്‍. അതുപോലെ ഈ കേസിലും അന്വേഷണം നടക്കട്ടെയെന്ന് പിണറായി പ്രഖ്യാപിക്കൂ. അങ്ങനെ മാതൃകയാകൂ. നിങ്ങളുടെ മേലുള്ള കളങ്കം തീരട്ടെ. കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തോട് ഭക്തര്‍ക്കും പ്രതിപക്ഷത്തിനും തൃപ്തിയില്ല. സിബിഐ അന്വേഷണം നടക്കണമെനന് കട്ടായം പറഞ്ഞ് പ്രതിപക്ഷം.
ശബരിമലയിലെ കൊള്ളക്കാരെ പിടിക്കുമെനന് എന്ത് ധൈര്യത്തിലാണ് പിണറായി പറയുന്നത്. കൊള്ള നടത്തിയവര്‍ ദേവസ്വം വകുപ്പും കൂടിയാണ് അവിടെക്കയറി ഇരിക്കുന്നത് സിപിഎമ്മുകാരല്ലെ. തൂക്കി എടുക്കാന്‍ സമ്മതം മൂളുമോ ആഭ്യന്തര മന്ത്രി. മുഖ്യമന്ത്രിയുടെ ഈ ഡയലോഗടി പാര്‍ട്ടി ആപ്പീസില്‍ മതിയെന്ന് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ സൈബറിടത്തില്‍ വെച്ചലക്കുന്നു. ഇത്ര വലിയ കൊള്ളയും തട്ടിപ്പും നടന്നു ദേവസ്വം മന്ത്രിയ്‌ക്കെതിരെ എന്ത് നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. ഏതെങ്കിലും അമ്പലത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച കേസല്ല ശബരിമല വിഴുങ്ങിയ ഗുരുതര ആരോപണമാണ് മുന്നിലുള്ളത്. ശബരിമല കാര്യങ്ങള്‍ നോക്കുന്നത് ദേവസ്വംബോര്‍ഡാണ്. സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെനന് പറഞ്ഞ് ദേവസ്വം മന്ത്രി തടിതപ്പുന്നു. പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് എന്താണ് ശബരിമല സംരക്ഷിക്കും വിശ്വാസം സംരക്ഷിക്കും എന്നല്ലെ. അതുകൊണ്ട് എല്ലാം ദേവസ്വത്തിന്റെ തലയിലിട്ട് തടിതപ്പാമെന്ന് കരുതണ്ടെന്നും പ്രതിപക്ഷം പൊട്ടിത്തെറിച്ചു.
തെരഞ്ഞെടുപ്പുകാലത്ത് ശബരിമലയെ ചുറ്റിപ്പറ്റി വിവാദം ആളിക്കത്തുന്നതില്‍ കടുത്ത ആശങ്കയോടെ സിപിഎമ്മും സംസ്ഥാന സര്‍ക്കാറും. തെരഞ്ഞെടുപ്പു കാലത്ത് മുഖംമിനുക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ പരിശ്രമമായിരുന്നു ആഗോള അയ്യപ്പ സംഗമം. ഇതില്‍ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും പങ്കെടുപ്പിക്കാന്‍ സാധിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ വിജയമായി വിലയിരുത്തി. ഇതോടെ തെരഞ്ഞെടുപ്പിന് പൂര്‍ണ്ണമായും സജ്ജമാകാമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍, ഇതിന് പിന്നാലെയാണ് ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ആളിക്കിത്തിയത്. ഇത് സിപിഎമ്മിനെയും സര്‍ക്കാറിനെയും കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സ്വര്‍ണം മോഷണം പോയി എന്ന പ്രചരണം ശക്തമായതോടെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ നീങ്ങുന്നത് 'യുവതീപ്രവേശന' സമയത്തിന് സമാനമായ സാഹചര്യത്തിലേക്കാണ്. അന്ന് കടുത്ത എതിര്‍പ്പാണ് സിപിഎം നേരിടേണ്ടി വന്നത്. ശബരിമല സ്വര്‍ണ വിഷയത്തില്‍ അത്തരം സാഹചര്യം ഉരുത്തിയിരുന്നത് തടയാന്‍ വേണ്ടി കരുതലോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നതും.
വിഷയത്തിലെ പ്രതികരണത്തില്‍ ശ്രദ്ധവേണമെന്ന പാര്‍ട്ടി നിര്‍ദേശം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്കടക്കം നല്‍കിയിട്ടുണ്ട്. ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഹൈക്കോടതിക്ക് പ്രധാനപങ്കാണുള്ളത്. അന്വേഷണകാര്യത്തില്‍ തീരുമാനമെടുക്കുന്നതും ഹൈക്കോടതിയാണ്. അതിനാല്‍, വിവാദത്തിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കാതെ, അതിന്റെ ചൂട് സര്‍ക്കാരിലേക്ക് അടിക്കാതെ സംരക്ഷിക്കാനുള്ള രാഷ്ട്രീയദൗത്യമാണ് സിപിഎം ഏറ്റെടുക്കുന്നത്. വിവാദം ദേവസ്വം ബോര്‍ഡിലും ഉദ്യോഗസ്ഥരിലും മാത്രമായി തീരട്ടെ എന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. അതിനുള്ള കരുതയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
'അന്വേഷണം നടക്കട്ടെ' എന്ന ഒറ്റനിലപാടിലൂന്നിയാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രതിരോധം. അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലായതിനാല്‍ അതിന്റെ അനന്തരഫലം എന്താകുമെന്ന ആശങ്ക പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ട്. അതിനാല്‍, ഇപ്പോഴത്തെ വിവാദങ്ങളില്‍ ആരെയെങ്കിലും സംരക്ഷിക്കുന്നരീതിയിലുള്ള വാദം ചാനല്‍ ചര്‍ച്ചകളിലടക്കം സിപിഎം പ്രതിനിധികള്‍ സ്വീകരിക്കില്ല. സര്‍ക്കാരിന് എന്തെങ്കിലും വീഴ്ചസംഭവിച്ചുവെന്ന രീതിയിലുള്ള പ്രചരണത്തെ പ്രതിരോധിച്ചുനിര്‍ത്താനാകും ശ്രമം. സ്വര്‍ണം നഷ്ടപ്പെട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍നിന്നാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരേ കേസെടുക്കുന്നില്ലെന്ന ചോദ്യമാണ് സര്‍ക്കാര്‍ നേരിടുന്നത്. എല്ലാം ഹൈക്കോടതിയല്ലേ തീരുമാനിക്കുന്നത് എന്നതിലൂന്നിയാണ് അതിനെ പ്രതിരോധിക്കുന്നത്. ശബരിമലയില്‍നിന്ന് സ്വര്‍ണം മോഷണംപോയി എന്ന രീതിയിലുള്ള പ്രചാരണത്തിന് ഊന്നല്‍ലഭിക്കരുതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ മറ്റൊരു നിര്‍ദേശം. അത് വിശ്വാസികളില്‍ വലിയരീതിയില്‍ സ്വാധീനിക്കാന്‍ ഇടയുള്ള പ്രചാരണമാണ്. 'ദ്വാരപാലക ശില്പപ്പാളി' എന്ന രീതിയില്‍ മാത്രമാകും പാര്‍ട്ടി നേതാക്കളുടെ പ്രയോഗം.
ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞ 1998 മുതലുള്ള കാര്യങ്ങള്‍ അന്വേഷണം വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. 2019 മുതലുള്ള കാര്യംമാത്രം അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടാല്‍ അതില്‍ കണ്ടെത്തുന്ന ഓരോ വീഴ്ചയും പിണറായി സര്‍ക്കാരിന് ബാധ്യതയാകുന്നതാകും. അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെയാണ് ബിജെപിയും കോണ്‍ഗ്രസും സമരത്തിന് ഒരുങ്ങുന്നത്. ദ്വാരപാലക ശില്‍പത്തില്‍ പൊതിഞ്ഞ സ്വര്‍ണം കാണാതായ സംഭവത്തില്‍ പദയാത്ര നടത്താന്‍ യുഡിഎഫ് ഒരുങ്ങുകയാണ്. 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെയാണ് പദയാത്ര. 14ന് കാസര്‍കോട് നിന്ന് കെ.മുരളീധരന്റെയും പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷിന്റെയും തിരുവനന്തപുരത്ത് നിന്ന് അടൂര്‍ പ്രകാശിന്റെയും നേൃത്വത്തില്‍ ജാഥകള്‍ തുടങ്ങും. ബെന്നി ബെഹ്നാന്‍ നയിക്കുന്ന ജാഥ 15 ന് മുവാറ്റുപുഴയില്‍ നിന്ന് തിരിക്കും. നാലു ജാഥകളും പതിനെട്ടിന് പന്തളത്ത് സംഗമിക്കും.
കോണ്‍ഗ്രസിന്റെ മേഖല ജാഥകള്‍ ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം ആയിരിക്കും യുഡിഎഫ് നേതൃത്വത്തിലുള്ള പദയാത്ര. മേഖലാജാഥകളുടെയും പദയാത്രയുടെയും സമാപനം ജനകീയ സംഗമം ആക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണിയോഗം തീരുമാനിച്ചു. തുടര്‍ പരിപാടികളില്‍ തീരുമാനിക്കാന്‍ 21ന് വീണ്ടും മുന്നണി യോഗം ചേരാനാണ് ധാരണ. ദേവസ്വം മന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ടാണ് മുതിര്‍ന്ന നേതാക്കള്‍ നയിക്കുന്ന നാലു മേഖലാ ജാഥകള്‍ നടത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാല്‍ രാജി ആവശ്യത്തിന് വഴങ്ങില്ലെന്നാണ് സിപിഎമ്മിന്റെ മറുപടി. അതേ സമയം സ്വര്‍ണം കട്ടതു തന്നെയെന്ന ഹൈക്കോടതി നിരീക്ഷണം സര്‍ക്കാരിനെയും എല്‍ഡിഫിനെയും കനത്ത പ്രതിരോധത്തിലാക്കുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്തി ദേവസ്വം മുതല്‍ തിരിച്ചു പിടിക്കണമെന്ന് എന്‍എസ് എസ് ആവശ്യപ്പെട്ടു. പമ്പയിലെ സംഗമം വഴി എന്‍എസ്എസ് ഇടത്തോട്ട് തിരിഞ്ഞപ്പോള്‍ അങ്കലാപ്പിലായിരുന്നു യുഡിഎഫ്. സ്വര്‍ണപാളിയില്‍ ചെമ്പു തെളിഞ്ഞതോടെ ഭക്തരെ ഒപ്പം കൂട്ടാന്‍ മേഖലാ ജാഥകള്‍ നടത്തുകയാണ് കോണ്‍ഗ്രസ്.
ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളുടെ പങ്കാളിത്തം സര്‍ക്കാരിനുള്ള പിന്തുണയെന്ന പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് എല്‍ഡിഎഫിന് ഓര്‍ക്കാപ്പുറത്തുള്ള അടി. ദ്വാര പാലക ശില്‍പത്തില്‍ പൊതിഞ്ഞിരുന്ന സ്വര്‍ണപാളി വന്‍ തുകയ്ക്ക് മറിച്ചു വിറ്റിരിക്കാന്‍ സാധ്യതയെന്ന ഹൈക്കോടതി നിരീക്ഷണം കൂടുതല്‍ കുരുക്കായി. 1998 മുതല്‍ 2025 വരെ സംശയകരമായി ഇടപാടുകള്‍ എല്ലാം നടന്നത് ഇടതു സര്‍ക്കാരുകളുടെയും അവര്‍ നിയോഗിച്ച ബോര്‍ഡുകളുടെ കാലത്തെന്നത് മുന്നണിയെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ ഒതുക്കി തടിയൂരാനാകാത്ത സ്ഥിതിയാണ് സര്‍ക്കാരിന്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണ്ടപ്പെട്ടവരിലേയ്‌ക്കെത്തിയാല്‍ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന പ്രശ്‌നം സിപിഎമ്മിനെ തുറിച്ചു നോക്കുന്നു. ഉത്തരവാദികളെ സംരക്ഷിക്കില്ലെന്നും സര്‍ക്കാരിന് ക്ഷീണമില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. നാളെ ക്ലിഫ് ഹൗസിലേയ്ക്ക് ബിജെപി മാര്‍ച്ച് നടത്തും. അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത എന്‍എസ്എസ് ഇപ്പോള്‍ സര്‍ക്കാരിനെ അവിശ്വസിക്കുന്നില്ലെങ്കിലും അന്വേഷണ പുരോഗതി നോക്കുകയാണ്.
https://www.facebook.com/Malayalivartha
























