Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു...

10 OCTOBER 2025 05:43 PM IST
മലയാളി വാര്‍ത്ത

നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഹാളിൽ വച്ച് പ്ലാനിംഗ് ബോർഡ് അംഗവും ലോക സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര  നിർവഹിച്ചു. ഇന്ന് ഒരു വർഷം എന്നത് ഒരു നൂറ്റാണ്ടിനേക്കാൾ അധികം മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കാലഘട്ടമാണെന്നും "മിഷൻ 2031" പോലുള്ള അഞ്ചുവർഷ പദ്ധതികളെക്കുറിച്ചാണ് സർക്കാർ സംസാരിക്കുന്നത് ഈ സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയുടെ സ്വപ്നങ്ങളാണ് നാടിനെ മുന്നോട്ട് നയിക്കുന്നതെന്നും  ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള സ്വപ്നങ്ങൾ ആസൂത്രണം ചെയ്യുന്ന ഡി വൈ എഫ് ഐ യുടെ 'നെക്സ്റ്റ് ജെൻ കേരള' പോലുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹവുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തെ ഏറ്റവും മികച്ച പ്രദേശമാക്കി, തൊഴിലവസരങ്ങൾ ഇല്ലാത്തത് കൊണ്ട് മാത്രം ഒരു മനുഷ്യനും തൊഴിൽ തേടി മറ്റൊരു നാട്ടിലേക്ക് പോകേണ്ട ആവശ്യം ഇല്ലാത്ത ഒരു കേരളത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിന്റെ തുടക്കമാവാട്ടെ ഈ പരിപാടി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡി. വൈ. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ സബ്ക്കമ്മറ്റി കൺവീനർ ദീപക് പച്ച സ്വാഗതവും, ഡി വൈ എഫ് ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറർ എസ്. ആർ അരുൺബാബു, പ്രൊഫ. സബ്കമ്മറ്റി തിരുവനന്തപുരം ജില്ലാ കൺവീനർ സതീഷ് കുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഡോ. രേഷ്മ, ആഷിക് ഇബ്രാഹിം കുട്ടി എന്നിവർ പങ്കെടുത്തു.

ഭാവി കേരളത്തിന്റെ വികസനം സംബന്ധിച്ച യുവ പ്രൊഫഷണലുകളുടെ  അഭിപ്രയങ്ങളും ആശയങ്ങളും പങ്കു വയ്ക്കാൻ അവസരമൊരുക്കികൊണ്ടു നടത്തുന്ന പരിപാടിയാണ് നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026.

കേരളം തുറന്നു തരുന്ന സാധ്യതകളെയും  പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെയും  ഒരു പോലെ മനസിലാക്കി അടുത്ത തലമുറ കേരളം പടുത്തുയർത്താൻ  മലയാളി യുവജനങ്ങളുടെ ക്രിയാത്മമായ ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള വേദിയാകും  മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ വഴി ഒരുക്കുക. 'Think Infinite' ( അനന്തമായ ചിന്തിക്കുക) എന്ന ആശയമാണ് ഫെസ്റ്റ് മുന്നോട്ട് വെക്കുന്നത്.
ഫെസ്റ്റിവലിന്റെ ഭാഗമായി 'Join Us' ക്യാമ്പയിനിലൂടെ യുവ പ്രൊഫഷണലുകളുടെ  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കും. കേരളത്തിന്റെയും തങ്ങൾ ജീവിക്കുന്ന മണ്ഡലത്തിന്റെയും  വികസനത്തെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വെബ്സൈറ്റിൽ രേഖപ്പെടുത്താൻ അവസരമുണ്ടാകും.



പൊതു ജനാരോഗ്യം, പൊതു ഗതാഗതം, ഉന്നത വിദ്യാഭ്യാസം, സ്ത്രീ പങ്കാളിത്തം, ടൂറിസം, കാലാവസ്ഥ വ്യതിയാനം, ന്യൂ എനർജി, വ്യവസായം, സ്പോർട്സ്, കൃഷി എന്നീ പത്ത് മേഖലകൾ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവൽ നടക്കുക. ഈ  മേഖലകളിൽ കേരളം കൈവരിച്ച  നേട്ടങ്ങളും മുന്നിലുള്ള വെല്ലുവിളികളും സ്വീകരിക്കേണ്ട വികസന വഴികളും  ചർച്ച ചെയ്യുന്ന 'ചാപ്റ്റർ ഇവന്റുകൾ' 10 ജില്ലകളിലായി ഡിസംബർ മാസത്തിൽ  നടക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, അക്കാദമിക്  വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായികൾ, വിദ്യാർഥികൾ തുടങ്ങിയവർ ഫെസ്റ്റിവലിന്റെ ഭാഗമാകും.
 
കേരളത്തിന്റെ വികസനം ചർച്ച ചെയ്യുന്ന ഡെവലപ്‌മെന്റ് ക്വിസ്, റാപ് ഫെസ്റ്റിവൽ, ട്രഷർ ഹണ്ട് , എക്സിബിഷൻ തുടങ്ങി ക്രിയാത്മകമായ പരിപാടികൾ ഫെസ്റ്റിവലിന്റെ  ഭാഗമായി നടക്കും. പരിപാടിയുടെ സമാപനസമ്മേളനം 2026 നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (12 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (23 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (39 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (46 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (49 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (53 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

Malayali Vartha Recommends