യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍

പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാനുള്ള യുവതിയുടെ ശ്രമം എസ്‌ഐയുടെ ഇടപെടല്‍ രക്ഷയായി. വടകര റൂറല്‍ എസ്പി ഓഫിസിനു മുന്‍പിലാണ് സംഭവം. തമിഴ്‌നാട്ടുകാരിയായ യുവതിയാണ് റൂറല്‍ എസ്പി ഓഫിസിനു മുന്‍പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വടകര സ്‌റ്റേഷനിലെ എസ്‌ഐയും സ്റ്റുഡന്റ്‌സ് പൊലീസ് നോഡല്‍ ഓഫിസറുമായ സുനില്‍ കുമാര്‍ തുഷാരയാണ് യുവതിയുടെ ആത്മഹത്യാ ശ്രമം തടഞ്ഞത്. വാണിമേല്‍ സ്വദേശിക്കൊപ്പം വിദേശത്ത് കഴിഞ്ഞ യുവതി നാട്ടില്‍ എത്തിയ യുവാവിനെ കാണാന്‍ പോയിരുന്നു. ഇതറിഞ്ഞ് സ്ഥലത്തു നിന്ന് യുവാവ് മുങ്ങി. നാട്ടിലെത്തിയപ്പോഴാണ് യുവാവിന് ഇവിടെ ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞത്.
തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ വളയം പൊലീസ് അന്വേഷണം നടത്തി ഇയാളെ കണ്ടെത്താമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ക്കൊപ്പം റൂറല്‍ ജില്ലാ പൊലീസ് മേധാവിയെ കാണാന്‍ എത്തിയ യുവതി പെട്ടെന്ന് ഓഫിസിനു പുറത്തേക്ക് ഓടി പ്രവേശന കവാടത്തിനു സമീപം ദേഹത്ത് പെട്രോള്‍ ഒഴിച്ചു. തീപ്പെട്ടി ഉരയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഔദ്യോഗിക ആവശ്യത്തിന് സുനില്‍ കുമാര്‍ ഇവിടെ എത്തിയത്. ഓടിച്ചെന്ന് യുവതിയുടെ കയ്യിലെ തീപ്പെട്ടി തട്ടിത്തെറിപ്പിച്ചു. രണ്ടു പേരും തെറിച്ചു വീണു. യുവതിയെ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി മെഡിക്കല്‍ കോളജിലേക്ക് വിട്ടു. പെട്രോള്‍ ദേഹത്ത് ഒഴിച്ചതിന്റെ പൊള്ളലുണ്ട്.
https://www.facebook.com/Malayalivartha