ജ്യേഷ്ഠനു പിന്നാലെ അനുജനും..... ജ്യേഷ്ഠന്റെ സഞ്ചയന ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ അനുജന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ജ്യേഷ്ഠന്റെ സഞ്ചയന ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ അനുജന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. ജ്യേഷ്ഠന്‍ മരിച്ച് ഏഴാം ദിവസം, ചികിത്സയിലിരിക്കെ അനുജനും മരിച്ചു.
മുല്ലൂര്‍ ശാന്താലയത്തില്‍ റിട്ട. കെഎസ്ആര്‍ടിസി ഉദ്യോസ്ഥനായിരുന്ന വേലപ്പന്‍(76) കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകള്‍ വ്യാഴാഴ്ചയായിരുന്നു നടന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു അനുജനായ വിഴിഞ്ഞം മുല്ലൂര്‍ നിവാസില്‍ ആര്‍. ബാബു(68) കുഴഞ്ഞുവീണത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 6.50-ഓടെ മരണത്തിന് കീഴടങ്ങി.
ശ്യാമളയാണ് ബാബുവിന്റെ ഭാര്യ: മക്കള്‍: ബിന്ദു,സിന്ധു,സാബു. മരുമക്കള്‍: സുരേഷ്, വിനോദ്, സുചിത്ര ബാബു. സഞ്ചയനം വ്യാഴാഴ്ച ഒന്‍പതിന്.
പി. ശാന്തകുമാരിയാണ് ആര്‍. വേലപ്പന്റെ ഭാര്യ. മക്കള്‍: വി.എസ്. വിക്രംകുമാര്‍, വി.എസ്. വിക്രാന്ത്, വി.എസ്. വിജയസിങ്, വി.എസ് സൂര്യ. മരുമക്കള്‍: രശ്മി, സോണി, സജിത, അജിത്കൃഷ്ണന്‍.
"
https://www.facebook.com/Malayalivartha