രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ സംഘര്‍ഷം. പൊതുപരിപാടിക്കായി പാലക്കാട് പിരായിരിയില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ എത്തിയാണ് രാഹുലിന് പ്രതിരോധം തീര്‍ത്തത്. ഇതോടെ പ്രതിഷേധം വകവയ്ക്കാതെ രാഹുല്‍ മുന്നോട്ട് നീങ്ങിയത് സംഘര്‍ഷത്തിനിടയാക്കി. ആദ്യം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് രാഹുലിന്റെ കാര്‍ തടഞ്ഞ് പ്രതിഷേധിച്ചത്. ഇതോടെ പിരായിരി പഞ്ചായത്തിലെ ലീഗ് പ്രവര്‍ത്തകര്‍ രാഹുലിന് സംരക്ഷണം ഒരുക്കുകയായിരുന്നു.
പഞ്ചായത്തിലെ പൊതുറോഡ് ഉദ്ഘാടനത്തിനാണ് രാഹുല്‍ എത്തിയത്. പ്രതിഷേധം കനത്തതോടെ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരുടെ സഹായത്തോടെ രാഹുല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. രാഹുലിനെ ചുമലിലേറ്റിയാണ് പ്രവര്‍ത്തകര്‍ ഉദ്ഘാടന സ്ഥലത്തേക്ക് എത്തിച്ചത്. പിരായിരിയില്‍ ലീഗ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകരും മുഖാമുഖം നില്‍ക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ വലിയ പൊലീസ് സന്നാഹം പിരായിരിയില്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha