പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍

പേരാമ്പ്ര സംഘര്‍ഷത്തില്‍ 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് മര്‍ദിച്ചെന്നും റൂറല്‍ എസ് പി പരസ്യമായി സമ്മതിച്ച സാഹചര്യത്തില്‍ പൊലീസുകാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി ഷാഫി പറമ്പില്‍.
സ്പീക്കര്‍ക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നല്‍കിയത്. വടകര ഡിവൈഎസ്പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് തന്നെ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
അതിനിടെ, ഷാഫി പറമ്പിലിനെതിരായ മര്‍ദനത്തില്‍ ഗൂഢാലോചയുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എസ് പി ഓര്‍ഡര്‍ കൊടുക്കാതെ എങ്ങനെ ലാത്തിചാര്‍ജ് നടന്നു എന്നതിന് മറുപടി വേണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വര്‍ണപ്പാളി പ്രശ്‌നത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഷാഫി പറമ്പില്‍ എംപിയെ പൊലീസ് തല്ലിയത് ശരിയല്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പറഞ്ഞു. ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. എസ്പിയുടെ സംഭാഷണം അറിയാതെ പുറത്തുവന്നതാണെന്നും ഷാഫിയെ മര്‍ദിച്ചതിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha