യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തലവേദനയ്ക്ക് പതിവായി ചികിത്സ തേടിയിരുന്ന യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മധൂര്‍ ഉളിയത്തടുക്ക ജി കെ നഗര്‍ ഗുവത്തടുക്കയിലെ വിന്‍സന്റ് ക്രിസ്തയുടെ മകള്‍ സൗമ്യ (25) ആണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന സൗമ്യ രാവിലെ എഴുന്നേല്‍ക്കാതായതോടെ കിടപ്പുമുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവിക ഇല്ലെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha