Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മലയാള - നാടക ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ പി. ജെ ആന്റണിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനിൽ തുടക്കമായി...

12 OCTOBER 2025 05:35 PM IST
മലയാളി വാര്‍ത്ത

മലയാള - നാടക ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ പി. ജെ ആന്റണിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനിൽ തുടക്കമായി. പി. ജെ ആന്റണി രചന നിർവ്വഹിച്ച സോക്രട്ടീസ് എന്ന മലയാള നാടകത്തിൽ വധശിക്ഷക്ക് വിധിച്ച് തടവറയിലേക്ക് പോകുന്ന സോക്രട്ടീസിന്റെ കഥാപാത്രമായി അമ്പൂട്ടിയും നരേറ്ററായി ജോസഫ് മാപ്പിളശേരിയും വേദിയിലെത്തിച്ച പന്തം, ചലച്ചിത്ര സംവിധായകൻ കെ. പി കുമാരന് കൈമാറുകയും കഥാപാത്രങ്ങളും ഉദ്‌ഘാടകനും ചേർന്ന് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിൽ പി. ജെ ആന്റണി ജന്മശതാബ്‌ദി ആഘോഷങ്ങൾക്ക് തിരി തെളിയിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് കെ. പി രാമനുണ്ണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ മധുപാൽ മുഖ്യ പ്രഭാഷണവും, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക ചലച്ചിത്ര സംവിധായകനുമായ ഡോ.പ്രമോദ് പയ്യന്നൂർ, നാട്യഗൃഹം പ്രസിഡന്റ് പി. വി ശിവൻ എന്നിവർ സ്മൃതി ഭാഷണവും നിർവ്വഹിച്ചു. ചടങ്ങിന് കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം സാബു കൊട്ടുക്കൽ സ്വാഗതവും, നാട്യഗൃഹം ചെയർമാൻ എം.വി ഗോപകുമാർ കൃതഞ്ജതയും രേഖപ്പടുത്തി. പി ജെ ആന്റണി വ്യാജ ജീവിതങ്ങളെ നിരാകരിച്ച പ്രതിഭയാണെന്ന് പ്രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണി പറഞ്ഞു.

തുടർന്ന് രാവുണ്ണിയുടെ അധ്യക്ഷതയിൽ ‘പി. ജെ ആന്റണിയുടെ എഴുത്ത് / നാടക ലോകം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ടി.എം. എബ്രഹാം, ഷംഷാദ് ഹുസൈൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം പോൾ മണലിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിന്റെ തുടർച്ചയിൽ ഡോ.രാജാ വാര്യർ, അജു കെ നാരായണൻ എന്നിവരും പ്രബന്ധം അവതരിപ്പിച്ചു .

ഇന്ന് (ഒക്ടോബർ 12 ഞായറാഴ്ച) രാവിലെ 10 മണി മുതൽ 11.30 വരെ ‘പി. ജെ ആന്റണിയുടെ എഴുത്ത് / ചലച്ചിത്ര ലോകം’ എന്ന വിഷത്തിൽ വിജയകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ശ്രീജ ആറങ്ങോട്ടുകര, ഹരി ചങ്ങമ്പുഴ എന്നിവരും 12 മണി മുതൽ 1.30 വരെ ഇതേ വിഷയത്തിൽ എ. വി പവിത്രന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ സന്തോഷ് വള്ളിക്കാവ്, പത്മനാഭൻ കാവുമ്പായി എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്ക് ശേഷം ‘പി ജെ ആന്റണി - വ്യക്തി , എഴുത്ത് , കലാപ്രവർത്തനം’ എന്ന വിഷയത്തിൽ പി. സോമന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ഷാജു പുതൂർ, ജേക്കബ് എബ്രഹാം എന്നിവർ പ്രബന്ധം അവതരിപ്പിക്കും.

വൈകുന്നേരം 4 മണിക്ക് സാബു കോട്ടുക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രൊഫ.അലിയാർ സമാപന പ്രഭാഷണവും, ഗീത രംഗപ്രഭാത്, വിജു വർമ്മ, സുധിദേവയാനി, നിരീക്ഷ എന്നിവർ ആശംസാ പ്രഭാഷണവും, ശ്രീകല പ്രസാദ് കൃതതജ്ഞതയും രേഖപ്പെടുത്തും. തുടർന്ന് പി. ജെ ആന്റണി രചന നിർവ്വഹിച്ച ‘ചക്രായുധം’ നാടകത്തിന്റെ അവതരണവും നടക്കും. കേരള സാഹിത്യ അക്കാദമി, ഭാരത് ഭവൻ, നാട്യഗൃഹം എന്നിവയുടെ സംയുക്ത സഹകരണത്തിൽ ഒരുക്കുന്ന പി. ജെ ആന്റണി ജന്മശതാബ്ദി ആഘോഷങ്ങളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (1 hour ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (5 hours ago)

Malayali Vartha Recommends